സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ മുടി ഇല്ലെന്ന് പറഞ്ഞുകൊണ്ടുള്ള ബോഡി ഷെയ്മിങ് പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി. ജൂഡിനെ പ്രകീർത്തിക്കുന്നതിനിടയിൽ ഉണ്ടായ ആവേശത്തിൽ അങ്ങനെ പറഞ്ഞ് പോയതാണെന്ന് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. കൂടാതെ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ താൻ ശ്രമിക്കാമെന്നും മമ്മൂട്ടി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് മമ്മൂട്ടി സംവിധായകന് 'മുടി ഇല്ലെന്നെയുള്ളൂ ബുദ്ധിയുണ്ടെന്ന്' പറഞ്ഞത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ മലയാളത്തിന്റെ മെഗാതാരം ജൂഡിനെ ബോഡി ഷെയ്മിങ് നടത്തിയെന്ന് പേരിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി തന്റെ ഖേദ പ്രകടനം നടത്തിയിരിക്കുന്നത്.
മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ കുറിപ്പ്
പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.
ALSO READ : 1001 Nunakal Movie Review : നുണ, അതിന്മേൽ മറ്റൊരു നുണ, പിന്നീട് നുണകളുടെ ചീട്ടുകൊട്ടാരം; 1001 നുണകൾ റിവ്യൂ
അതേസമയം മമ്മൂട്ടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സംവിധായകൻ ജൂഡ് തന്നെ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെ ചൊറിയാൻ നിൽക്കണ്ട, തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമം ഉള്ളവർ വിവിധ ഷാംപൂ കമ്പനികൾക്കെതിരെ ശബ്ദം ഉയർത്താനാണ് ജൂഡ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്. മമ്മൂട്ടി പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നും ജൂഡ് കൂട്ടിച്ചേർത്തു.
ജുഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കൺസേൺ ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് .
എന്ന്
മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ
ALSO READ : Naalaam Mura Movie: ബിജു മോനോനും ഗുരു സോമസുന്ദരവും നേർക്കുനേർ; 'നാലാം മുറ' ട്രെയിലറെത്തി
കേരളം ഒറ്റക്കെട്ടായി പൊരുതി വിജയിച്ച നൂറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥ പറയുന്ന ചിത്രമാണ് 2018 എവരിവൺ ഈസ് എ ഹീറോ. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങൾ അണിനിരക്കുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.
അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍. 'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം.കലാസംവിധാനത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വമ്പൻ ഹിറ്റുകളായ ലൂസിഫർ, മാമാങ്കം, എമ്പുരാൻ സിനിമകളിൽ പ്രവർത്തിച്ച മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനർ.
സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ്-വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍-സൈലക്സ് എബ്രഹാം. സ്റ്റില്‍സ്-സിനത് സേവ്യര്‍, ഫസലുൾ ഹഖ്. വി.എഫ്.എക്സ്-മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് യെല്ലോടൂത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...