Bramayugam: വെറും നാല് ദിവസം! വാലിബനെ മലര്‍ത്തിയടിച്ച് കൊടുമണ്‍ പോറ്റി

Bramayugam box office collection: കൊടുമൺ പോറ്റിയായി മമ്മൂട്ടിയുടെ പകർന്നാട്ടം തന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്.   

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 02:26 PM IST
  • ഭ്രമയുഗത്തിന് വമ്പന്‍ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
  • ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണെന്ന സവിശേഷതയും ഭ്രമയുഗത്തിനുണ്ട്.
  • ഭ്രമയുഗം ആഗോളതലത്തില്‍ 31.75 കോടി നേടിക്കഴിഞ്ഞു.
Bramayugam: വെറും നാല് ദിവസം! വാലിബനെ മലര്‍ത്തിയടിച്ച് കൊടുമണ്‍ പോറ്റി

ബോക്‌സ് ഓഫീസില്‍ ആളിക്കത്തുകയാണ് മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം. മമ്മൂട്ടിയുടെ അസാമാന്യമായ അഭിനയ പ്രകടനത്തിലൂടെ പേരെടുത്ത ഭ്രമയുഗത്തിന് വമ്പന്‍ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണെന്ന സവിശേഷതയും ഭ്രമയുഗത്തിനുണ്ട്. സമീപകാലത്ത് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനെ ഉള്‍പ്പെടെ മലര്‍ത്തിയടിച്ചാണ് ഭ്രമയുഗത്തിന്റെ കുതിപ്പ്. 

വെറും നാല് ദിവസത്തിനുള്ളില്‍ തന്നെ മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷനെ ഭ്രമയുഗം മറികടന്നു കഴിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലയാളം ബോക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഭ്രമയുഗം ആഗോളതലത്തില്‍ 31.75 കോടി നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം 12 കോടിയ്ക്ക് അടുത്താണ് ചിത്രം വാരിക്കൂട്ടിയത്. 11.85 കോടിയാണ് കേരളത്തിലെ കളക്ഷന്‍. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 3.4 കോടിയും വിദേശത്ത് നിന്നും 16.50 കോടിയുമാണ് മമ്മൂട്ടി ചിത്രം നേടിയത്. 

ALSO READ: ടർബോ ജോസ് വരുന്നു! 110 ദിവസങ്ങൾ നീണ്ട ചിത്രീകരണം; മമ്മൂട്ടി ചിത്രത്തിന് പാക്ക്അപ്പ് വിളിച്ചു

അതേസമയം, അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ 29.40 കോടിയാണ്. ഈ കളക്ഷനെ വെറും നാല് ദിവസം കൊണ്ട് ഭ്രമയുഗം മറികടന്നു കഴിഞ്ഞു. കേരളത്തില്‍ നിന്ന് ഈ വര്‍ഷം റിലീസ് ഡേയില്‍ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ഭ്രമയുഗം സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് പുറമെ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം കാണാന്‍ വരും ദിവസങ്ങളിലും തിയേറ്ററുകളിലേയ്ക്ക് സിനിമാ പ്രേമികള്‍ എത്തുമെന്ന കാര്യം ഉറപ്പാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News