Mammootty യുടെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്‌മ പർവ്വതിന്റെ First Look Poster Dulquer Salmaan പുറത്ത് വിട്ടു

മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീഷ്‌മ പർവ്വം.

Written by - Zee Malayalam News Desk | Last Updated : Feb 9, 2021, 12:12 PM IST
  • മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.
  • അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീഷ്‌മ പർവ്വം.
  • 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.
  • രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
Mammootty യുടെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്‌മ പർവ്വതിന്റെ  First Look Poster Dulquer Salmaan പുറത്ത് വിട്ടു

Kochi: മമ്മൂട്ടി (Mammootty)നായകനായി എത്തുന്ന ഭീഷ്മ പർവ്വതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. നടനും മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാൻ (Dulquer Salmaan) തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഞായറാഴ്ച്ച പോസ്റ്റർ പങ്ക് വെച്ചത്. അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീഷ്‌മ പർവ്വം. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.  

"ഈ ടീം ഒന്നിക്കുമ്പോൾ ഞാൻ ആ പഴയ ബിഗ് ബിയുടെ (Big B) ആരാധകനായി മാറുന്നുവെന്ന്" പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് ദുൽഖർ (Dulquer) പറഞ്ഞു. മമ്മൂട്ടിയോടൊപ്പം (Mammootty) ഷൈൻ ടോം ചാക്കോ,  സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,  അബു സലിം എന്നിവരും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംങ് പ്രധാനമായും കൊച്ചിയിലാണ് നടക്കുന്നത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ALSO READ: Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി

കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. അതിന് മുമ്പ് മറ്റൊരു അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് അറിയിച്ചായിരുന്നെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിരുന്നില്ല.  രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ALSO READ: Vijay Sethupathi യുടെ ഏറ്റവും പുതിയ ചിത്രമായ Kutty Story യുടെ Trailer റിലീസ് ചെയ്തു; Gautham Menon നും സിനിമയിലെത്തുന്നുണ്ട്

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്ക് ഡൗൺ മൂലം വൈകുകയായിരുന്നു. അതെ സമയം മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ പ്രീസ്റ്റ് മാർച്ച് നാലോടെ തീയേറ്ററുകളിലെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത സിനിമ നിർമ്മിക്കുന്നത് ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും (Manju Warrier) ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News