100 മില്ല്യണ്‍ സ്ട്രീമിങ് മിനിട്ടുകളുമായി പ്രേക്ഷക മനസ്സുകൾ കീഴടക്കി മനോരഥങ്ങള്‍. റിലീസ് ചെയ്ത് പത്തു ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ മനോരഥങ്ങള്‍ 100 മില്ല്യണ്‍ സ്ട്രീമിങ് മിനിട്ടുകളുള്ള വെബ് സീരീസായി മാറിയത്. എംടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ ആസ്പദമാക്കിയുള്ള ഒമ്പത് ഫീച്ചറുകളാണ് ചിത്രം.
എംടി തിരക്കഥയെഴുതി മലയാളത്തിലെ മുന്‍ നിര സംവിധായകര്‍ അണിയിച്ചൊരുക്കിയ ചിത്രം സീ 5 ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. എംടിയുടെ മകള്‍ അശ്വതി വി നായര്‍ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.
പ്രിയ ദർശൻ സംവിധാനം നിർവഹിച്ച 'ഓളവും തീരവും' എന്ന സിനിമയിൽ മോഹൻലാലും 'ശിലാലിഖിത'ത്തിൽ ബിജു മേനോനും നായകനായി എത്തുന്നു. എംടിയുടെ ആത്മ കഥാംശങ്ങളുള്ള 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ആണ്.
മഹേഷ് നാരായണന്‍ - ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ 'ഷെര്‍ലക്ക്' എന്ന ചിത്രവും മനോരഥങ്ങളിലെ ഭാഗമാകുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'അഭയം തേടി വീണ്ടും' എന്നതില്‍ സിദ്ദിഖ് മുഖ്യ വേഷത്തിലെത്തുന്നു. നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരെ അണിനിരത്തി 'സ്വര്‍ഗം തുറക്കുന്ന സമയം' ജയരാജും പാര്‍വതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി ശ്യാമ പ്രസാദ് 'കാഴ്ചയും' സംവിധാനം ചെയ്തു.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കടല്‍ക്കാറ്റ്' എന്ന സിനിമയില്‍ ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
'വില്പന' എന്ന ചിത്രത്തിലൂടെ എംടിയുടെ മകളും ക്രിയേറ്റീവ് ഡയറക്ടറുമായ അശ്വതി വി നായര്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ ആസിഫ് അലിയും മധു ബാലയുമാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.