Actor VP Khalid : മറിമായത്തിലെ സുമേഷേട്ടൻ ഇനിയില്ല; വി.പി ഖാലിദിനെ മരണം കവർന്നത് ഷൂട്ടിങ് ലൊക്കേഷനിൽ വച്ച്

Marimayam Actor Khalid ടൊവീനോ തോമസ് ജൂഡ് അന്തോണി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 11:54 AM IST
  • കോട്ടയം വൈക്കത്ത് ടൊവീനോ തോമസ് ജൂഡ് അന്തോണി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു അന്ത്യം.
  • ഹൃദയാഘാതമായിരുന്നു മരണകാരണം. 70ത് വയസായിരുന്നു.
  • ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.
Actor VP Khalid : മറിമായത്തിലെ സുമേഷേട്ടൻ ഇനിയില്ല; വി.പി ഖാലിദിനെ മരണം കവർന്നത് ഷൂട്ടിങ് ലൊക്കേഷനിൽ വച്ച്

കോട്ടയം : നാടകം, സിനിമ, സീരിയൽ നടൻ  വി പി ഖാലിദ് അന്തരിച്ചു. കോട്ടയം വൈക്കത്ത് ടൊവീനോ തോമസ് ജൂഡ് അന്തോണി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. 70ത് വയസായിരുന്നു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. 

ഭക്ഷണം കഴിച്ച് ശുചിമുറിയിൽ പോയതിന് ശേഷം ഏറെ നേരമായി തിരികെ വരാതിരുന്നപ്പോൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തലയ്ക്ക് ചെറിയ പരിക്കുമേറ്റിട്ടുണ്ട്. 

ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്നു ഖാലിദ് അറിയപ്പെടുന്ന ഗായകനായിരുന്നു. മഴവിൽ മനോരമയിൽ മറിമായം സീരിയലിൽ സുമേഷേട്ടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News