ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുകൻ' 100 കോടി ക്ലബിൽ; അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം

മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 100 കോടിയില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രവും ഇതിനിടയില്‍ പുലിമുരുഗന്‍ സ്വന്തമാക്കി. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 

Last Updated : Nov 7, 2016, 03:51 PM IST
ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുകൻ' 100 കോടി ക്ലബിൽ; അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം

കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 100 കോടിയില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രവും ഇതിനിടയില്‍ പുലിമുരുഗന്‍ സ്വന്തമാക്കി. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 

100 കോടി ക്ലബിലെത്തുന്ന ആദ്യ മല‍യാള ചിത്രമാണ് പുലിമുരുകൻ. കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേല്‍ കളക്ഷന്‍ നേടി. 15 കോടി രൂപയോളം വിവിധ റൈറ്റ്‌സിലൂടെ നേടിയ ചിത്രത്തിന്‍റെ വിദേശത്തെ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ കളക്ഷന്‍ നൂറു കോടിയും കവിയും. 

ചിത്രത്തിന് യു.എ.ഇ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കൂടാതെ ഏറ്റവും വേഗത്തിൽ 50 കോടി രൂപ സ്വന്തമാക്കുന്ന ചിത്രമെന്ന ബഹുമതിയും പുലിമുരുകൻ നേടി. 25 ദിവസം കൊണ്ടാണ് 56.68 

കോടി രൂപ കളക്ഷൻ നേടിയ ചിത്രം മോഹന്‍ലാലിന്‍റെ തന്നെ ഒപ്പത്തിന്‍റെ റെക്കോഡാണ് അന്ന് തകര്‍ത്തത്. പുലിമുരുകന്‍റെ വിജയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച നടൻ മോഹൻലാൽ, പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഇതും പോരാഞ്ഞ് ആദ്യദിന കളക്ഷന്‍, ആദ്യ വാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചാണ് പുലിമുരുകന്‍ 100 കോടി ക്ലബില്‍ പ്രവേശിച്ചത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം 4.05 കോടി രൂപ നേടിയിരുന്നു.

റെക്കോഡ് നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ വൈശാഖും നിർമാതാവ് ടോമിച്ചൻ മുളകുപാടവും മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ നേട്ടം. എല്ലാവരോടും നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു.

Trending News