ക്രിസ്മസ് റിലീസായി ആഷിക് അബുവിന്‍റെ മായാനദി

Last Updated : Oct 27, 2017, 04:20 PM IST
ക്രിസ്മസ് റിലീസായി ആഷിക് അബുവിന്‍റെ മായാനദി

റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം 'മായാനദി' ഡിസംബര്‍ 22 ന് റിലീസ് ചെയ്യും. ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നൊരുക്കുന്ന തിരക്കഥയാണ് ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. 

ടൊവിനോയും ഐശ്വര്യയും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. 

സോള്‍ട്ട് ആന്‍റ് പെപ്പര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷും ആഷിക് അബുവിനായി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'മായാനദി'. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. റെക്സ് വിജയന്‍റേതാണ് സംഗീതം. 

More Stories

Trending News