മകളുടെ ആദ്യ സമ്പാദ്യത്തിൽ നിന്നുള്ള സമ്മാനത്തെ നിധിയെന്ന് വിശേഷിപ്പിച്ച് പൂർണ്ണിമ

സ്നേഹം കൊണ്ട് പൊതിഞ്ഞതാണ് ഈ സാരിയെന്നാണ് പൂർണ്ണിമ പറയുന്നത്.    

Written by - Ajitha Kumari | Last Updated : Nov 7, 2020, 01:08 AM IST
  • ഏതോരു അമ്മയേയും പോലെ വളരെ സന്തോഷവതിയായിരുന്നു പൂർണ്ണിമയും.
  • ചുവപ്പും നീലയും കലർന്ന സാരിയും ചുവന്ന സ്ലീവ്ലെസ് ബ്ലൌസുമണിഞ്ഞാണ് പൂർണ്ണിമയുടെ ചിത്രം അവർതന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മകളുടെ ആദ്യ സമ്പാദ്യത്തിൽ നിന്നുള്ള സമ്മാനത്തെ നിധിയെന്ന് വിശേഷിപ്പിച്ച് പൂർണ്ണിമ

മകളുടെ ആദ്യ സമ്പാദ്യത്തിൽ നിന്നും തനിക്ക് ലഭിച്ച സമ്മാനത്തെ നിധിയെന്നാണ് പൂർണ്ണിമ (Poornima Indrajith) പറഞ്ഞത്.  ഏതോരു അമ്മയേയും പോലെ വളരെ സന്തോഷവതിയായിരുന്നു പൂർണ്ണിമയും.   മകളുടെ സമ്മാനമായ സാരി ഉടുത്തിരിക്കുന്ന പൂർണിമയുടെ ചിത്രങ്ങൾ വൈറലാകുകയാണ്.  

Also read: കിടിലം സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ താരം; ഞെട്ടിത്തരിച്ച് ആരാധകരും..! 

സ്നേഹം കൊണ്ട് പൊതിഞ്ഞതാണ് ഈ സാരിയെന്നാണ് പൂർണ്ണിമ പറയുന്നത്.   ചുവപ്പും നീലയും കലർന്ന സാരിയും ചുവന്ന സ്ലീവ്ലെസ് ബ്ലൌസുമണിഞ്ഞാണ് പൂർണ്ണിമയുടെ ചിത്രം അവർതന്നെയാണ് ഇൻസ്റ്റാഗ്രാമിൽ (Instagram) പോസ്റ്റ് ചെയ്തത്.   

Also read: viral video: പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്കൊപ്പമുള്ള മല്ലികയുടെ ഡാൻസ് വൈറലാകുന്നു

'ശുദ്ധമായ സ്നേഹത്താലും നന്ദിയാലും പൊതിഞ്ഞ ആറ് യാർഡ്! എന്റെ മകള്‍ അവളുടെ ആദ്യ സമ്പാദ്യത്തില്‍ സമ്മാനിച്ചത്. ഈ സാരി, സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്, ആ മനോഹര നിമിഷം… എല്ലാം ഒരു നിധിയാണ്' എന്നാണ് പൂർണ്ണിമ  (Poornima Indrajith) ഇൻസ്റ്റായിൽ കുറിച്ചത്.   

 

 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News