Vishwambhara: മെഗാസ്റ്റാർ ചിരഞ്ജീവി നായകനായെത്തുന്ന 'വിശ്വംഭര' ടൈറ്റിൽ പുറത്ത്

Vishwambhara Title Out: 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബി​ഗ് ബജറ്റ് ചിത്രം 'മെഗാ156'ന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'വിശ്വംഭര' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 05:51 PM IST
  • ടൈറ്റിൽ ​ഗ്ലിംപ്സ് എന്ന പേരിൽ എത്തിയ അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്
  • വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമിക്കുന്ന വിശ്വംഭര 2025 സംക്രാന്തിക്ക് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
  • ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ശ്രദ്ധയാകർഷിച്ചിരുന്നു
Vishwambhara: മെഗാസ്റ്റാർ ചിരഞ്ജീവി നായകനായെത്തുന്ന 'വിശ്വംഭര' ടൈറ്റിൽ പുറത്ത്

മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ, 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബി​ഗ് ബജറ്റ് ചിത്രം 'മെഗാ156'ന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'വിശ്വംഭര' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ടൈറ്റിൽ ​ഗ്ലിംപ്സ് എന്ന പേരിൽ എത്തിയ അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം 2025 സംക്രാന്തിക്ക് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ശ്രദ്ധയാകർഷിച്ചിരുന്നു.

ALSO READ: ഫാന്റസി ചിത്രവുമായി വീണ്ടും ചിരഞ്ജീവി എത്തുന്നു; സംവിധാനം വസിഷ്ഠ

അതിന് ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു. ഇപ്പോഴിതാ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും അതിശയിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രാരംഭ ഘട്ടത്തിലാണ്. ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി.

ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എഎസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News