Mei Hoom Moosa : സുരേഷ് ഗോപിയുടെ മേ ഹൂം മൂസയിലെ സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനം പുറത്തുവിട്ടു

Mei Hoom Moosa Movie Song : സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശങ്കർ മഹാദേവൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സജ്ജാദാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 12:11 PM IST
  • സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ശങ്കർ മഹാദേവൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സജ്ജാദാണ്.
  • ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്.
  • ചിത്രത്തിൽ സുരേഷ് ​ഗോപി ഒരു ആർമിക്കാരന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Mei Hoom Moosa :  സുരേഷ് ഗോപിയുടെ മേ ഹൂം മൂസയിലെ സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനം പുറത്തുവിട്ടു

കൊച്ചി  :  സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ ചിത്രം മോസയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശങ്കർ മഹാദേവൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സജ്ജാദാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മേ ഹൂം മൂസ. ചിത്രത്തിൽ സുരേഷ് ​ഗോപി ഒരു ആർമിക്കാരന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. സൈജു കുറുപ്പ്, ശ്രിൻഡ, ഹരീഷ് കണാരൻ, പൂനം ബജ്വ എന്നിവരെയും പോസ്റ്ററിൽ കാണാം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വിവരം നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നു. എഴുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. 

രളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്. പാപ്പന്റെ വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനമായത് കൊണ്ട് മേ ഹും മൂസ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മൂസ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു ജേക്കബ് ,സിനിമ അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. 

ALSO READ: Mei Hoom Moosa : സുരേഷ് ഗോപിയുടെ ഒരു പുതിയ ചിത്രം കൂടി എത്തുന്നു; പേര് "മേ ഹൂം മൂസ"

വലിയ മുതൽ മുടക്കിൽ ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്. 1900ത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് കഥ നടക്കുന്നത്.  യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.  ചിത്രത്തിൽ ഇന്ത്യയിലെ സമകാലിക   സ്ഥിതിഗതികളും ചർച്ച ചെയ്യപ്പെടും. ചിത്രം വളരെ ഗൗരവമുള്ള വിഷയമായിരിക്കും ചർച്ച ചെയ്യുന്നത്. എന്നാൽ നർമ്മത്തിന് കുറവുണ്ടാകില്ലെന്നും പറഞ്ഞു. വാഗാ ബോര്ഡറില് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസയ്ക്കുണ്ട്.  റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. ഛായാ​ഗ്രഹണം വിഷ്ണു ശർമ്മയാണ്. സൂരജ് ഈ.എസ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, വാഴൂർ ജോസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News