'കിടക്ക പങ്കിടാന്‍ അശ്യപ്പെടുന്നത് പുരുഷന്‍, എന്നാല്‍ പഴികേള്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍': റിമ കല്ലിങ്കല്‍

നടന്‍ ഇന്നസെന്‍റിന്‍റെ നടിമാര്‍ക്കെതിരെയുള്ള പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്‍റിന്‍റെ പരാമര്‍ശത്തെ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി ആഞ്ഞടിച്ചത്.

Last Updated : Jul 6, 2017, 07:33 PM IST
'കിടക്ക പങ്കിടാന്‍ അശ്യപ്പെടുന്നത് പുരുഷന്‍, എന്നാല്‍ പഴികേള്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍': റിമ കല്ലിങ്കല്‍

കൊച്ചി: നടന്‍ ഇന്നസെന്‍റിന്‍റെ നടിമാര്‍ക്കെതിരെയുള്ള പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്‍റിന്‍റെ പരാമര്‍ശത്തെ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി ആഞ്ഞടിച്ചത്.

ജോലി അവസരത്തിന് വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷനാണ്. എന്നാല്‍ പഴികേള്‍ക്കേണ്ടി വരുന്നത് സ്ത്രീയും- എന്നാണ് ഫേസ്ബുക്കിലൂടെയുള്ള റിമയുടെ പ്രതികരണം.

നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു. നിങ്ങള്‍ ഈ സംവിധാനത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഈ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്നും റിമ പോസ്റ്റില്‍ പറയുന്നു. പോസ്റ്റ്‌ കാണാം

 

Trending News