Mukesh Methil Devika Divorce: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്തയാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെയും പ്രശസ്ത നർത്തകി മേതിൽ ദേവികയുടെയും വിവാഹമോചനം (Mukesh Methil Devika Divorce).
സത്യം പറഞ്ഞാൽ മലയാളികൾ ഒരു ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഇതിനെകുറിച്ചൊരു സൂചന പോലുമില്ലാതെ പെട്ടെന്ന് പുറത്തുവന്ന വാർത്തയായിരുന്നു ഇത്. അതുകൊണ്ടുതന്നെ മറുനാടൻ മലയാളിയിൽ ഇങ്ങനൊരു വാർത്ത (Mukesh Methi Devika Divorce) വന്നപ്പോൾ സത്യമാകുമോയെന്ന് മലയാളികൾ ഒരു നിമിഷം ശങ്കിച്ചിരുന്നുവെന്നതും സത്യം.
എട്ടു വർഷത്തെ കുടുംബ ജീവിതമാണ് ഇരുവരും ഇപ്പോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്ന വാർത്ത ശരിയാണെന്ന് സമ്മതിച്ച് മേതിൽ ദേവിക (Methil Devika) മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
2013 ഓക്ടോബർ 24 ന് ആരെയും അറിയിക്കാതെയായിരുന്നു മുകേഷും ദേവികയും വിവാഹിതരാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മുകേഷിന്റെ ആലോചനയുമായി അദ്ദേഹത്തിൻറെ സഹോദരി സന്ധ്യയാണ് സമീപിച്ചതെന്ന് ദേവിക മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Also Read: Mukesh Methil Devika Divorce: പുതിയ വിവാദങ്ങൾക്കിടയിൽ ദേവികയുടെ പഴയ വാക്കുകൾ വൈറലാകുന്നു
ഇരുവരെയും പരിചയപ്പെടുത്തിയത് രമേഷ് പിഷാരടിയാണ്. എന്നിട്ടും വിവാഹം തന്നെ അറിയിച്ചില്ലെന്ന് പിഷാരടി പരിഭവം പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചന വാർത്തകൾക്കിടയിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് മേതിൽ ദേവികയുടെ ഒരു നൃത്ത വീഡിയോ.
വീഡിയോ ദേവികയുടെ യുട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. നൃത്തത്തിന്റെ ഇതിവൃത്തം സീതാ രാഘവ ആദ്യ സമാഗമമാണ്.
Also Read: Mukesh Divorce: തൊട്ടതും പിടിച്ചതുമെല്ലാം 'വിവാദമാകുന്ന' ആ മുകേഷ് കഥ
കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാദേവിയെ ശ്രീരാമന്‍ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളില്‍ ദര്‍ശിക്കുന്നതുമാണ് ദേവിക ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു.
മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇവരുടെ വിവാഹമോചന (Mukesh Methil Devika Divorce) വാർത്തയോടൊപ്പം ഈ വീഡിയോയും ഇപ്പോൾ ചർച്ചയാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.