Mukesh Methil Devika Divorce : മുകേഷുമായി പിരിയാൻ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചു, വിവാഹമോചനത്തിന് നോട്ടീസ് അയച്ചെന്ന് സ്ഥിരീകരിച്ച് മേതിൽ ദേവിക

Mukesh Methil Devika Divorce വേർപിരിയലിന്റെ കാരണം വ്യക്തിപരമാണെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി അറിയിച്ചത്. വിവാഹമോചനവമായി  ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 04:56 PM IST
  • നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായ വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നർത്തകി മേതിൽ ദേവിക.
  • വേർപിരിയലിന്റെ കാരണം വ്യക്തിപരമാണെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി അറിയിച്ചു
  • വിവാഹമോചനവമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു.
  • സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുകേഷുമായി വിവാഹം ബന്ധം അവസാനിപ്പിക്കുവാൻ താൻ തീരുമാനം എടുത്തിരുന്നു
Mukesh Methil Devika Divorce : മുകേഷുമായി പിരിയാൻ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചു, വിവാഹമോചനത്തിന് നോട്ടീസ് അയച്ചെന്ന് സ്ഥിരീകരിച്ച് മേതിൽ ദേവിക

Palakkad : നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായ വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നർത്തകി മേതിൽ ദേവിക. വേർപിരിയലിന്റെ കാരണം വ്യക്തിപരമാണെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി അറിയിച്ചത്. വിവാഹമോചനവമായി  ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുകേഷുമായി വിവാഹം ബന്ധം അവസാനിപ്പിക്കുവാൻ താൻ തീരുമാനം എടുത്തിരുന്നു എന്ന് ദേവിക പറഞ്ഞു. ഫലം വന്നതിന് ശേഷമാണ് എറണാകുളത്തെ ഒരു വക്കീലിനെ സമീപിച്ച് ഡിവോഴ്സിനായിട്ടുള്ള നടപടികൾ സ്വീകരിച്ചതെന്ന് നർത്തകി മാധ്യമങ്ങളോടായി പറഞ്ഞു. തനിക്ക് മുകേഷിന് മേൽ ചെളി വാരി ഇടാൻ താൽപര്യമില്ലയെന്നും ദേവിക വ്യക്തമാക്കി.

ALSO READ : Mukesh Methil Devika Divorce: മുകേഷ്- മേത്തിൽ ദേവിക ബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്തക്കിടയിൽ പിഷാരടിയുടെ വാക്കുകൾ വൈറലാകുന്നു 

എന്നാൽ സംഭവത്തിൽ മുകേഷിന്റെ നിലപാടി തനിക്ക് വ്യക്തമല്ലയെന്നും ദേവിക അറിയിച്ചു. തന്റെ നിലപാട് സ്ഥിരീകരിക്കാനാണ് താൻ മുകേഷിന് നോട്ടീസ് അയച്ചതെന്ന് നർത്തിക പറഞ്ഞു. നിലവിൽ മുകേഷുമായി സംസാരിക്കാറുണ്ടെന്നും വേർപിരിഞ്ഞാലും തങ്ങൾ സുഹൃത്തുക്കളായി തന്നെ തുടരുമെന്ന് മേതിൽ ദേവിക വ്യക്തമാക്കി. 

തങ്ങളെ സമാധാനപരമായി വേർപിരിയാൻ സമ്മതിക്കണമെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ആരോപിച്ച ഗാർഹിക പീഡനം ദേവിക നിഷേധിക്കുകയും ചെയ്തു. 

ALSO READ : Mukesh Methil Devika divorce Reason: മുകേഷിനോട് തനിക്ക് വ്യക്തി പരമായ പ്രശ്നങ്ങളില്ല വിവാഹ ബന്ധം വേർപ്പെടുത്തിയതിന് മറ്റൊന്നാണ് കാരണം-മേതിൽ ദേവിക

മേതിൽ ദേവികയും മുകേഷും വിവാഹമോചനത്തിനായി തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ട ഇന്നലെയാണ് പുറത്ത് വന്നിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായ ഇക്കാര്യത്തിന്റെ ഏകദേശം സ്ഥിരീകരിണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 

നിലവിൽ നടനുമായി പിരിഞ്ഞ് ദേവിക ആദ്യ വിവാഹത്തിലെ മകനോടൊപ്പം പാലക്കാട്ടെ അമ്മയുടെ വീട്ടിലാണ് കഴിയുന്നതെന്നാണ് റിപ്പോർട്ട്. മുകേഷിന്റെ പക്ഷെത്ത് നിന്നുള്ള  കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നർത്തകി കോടതിയിൽ പരാതി നൽകിയിരിക്കുന്നതായിട്ടാണ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്.

ALSO READ : Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്

മേതിൽ ദേവിക പാലക്കാട് രാമനാഥപുരം സ്വദേശിനിയാണ്. മോഹിനിയാട്ടം കലാകാരിയായ ദേവികയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. എട്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ്  ഇരുവരും വേർപിരിയാൻ പോകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News