Mukesh Divorce: തൊട്ടതും പിടിച്ചതുമെല്ലാം 'വിവാദമാകുന്ന' ആ മുകേഷ് കഥ

1988 സെപ്റ്റംബർ 2 നായിരുന്നു മുകേഷും നടി സരിതയുമായുള്ള ആദ്യ വിവാഹം. സരിതയുടേത് അത് രണ്ടാമത്തെ വിവാഹമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 11:25 AM IST
  • ഒടുവിൽ താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത് എന്ന് വരെയും സരിത പറഞ്ഞിരുന്നു
  • 23 വർഷത്തെ ദാമ്പത്യത്തിൽ സരതി-മുകേഷ് ദമ്പതികൾക്ക് രണ്ട് ആൺ മക്കൾ
  • മുകേഷ് പിന്നീട് വിവാഹ ബന്ധം വേർപ്പെടുത്തി എന്ന് പറയേണ്ടി വന്നു.
Mukesh Divorce: തൊട്ടതും പിടിച്ചതുമെല്ലാം 'വിവാദമാകുന്ന' ആ മുകേഷ് കഥ

'അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ ഗുലുമാൽ' അതാണ് പണ്ട് മുതൽ മുകേഷിൻറെ ശീലം. സ്വകാര്യ ജീവിതത്തിലും,സിനിമയിലും,രാഷ്ട്രീയത്തിലും വിവാദമില്ലാതെ മുകേഷില്ല. മാന്നാർ മത്തായി സ്പീക്കിങ്ങിലെ ആ പാട്ട് അദ്ദേഹത്തെ ജീവിതകാലം മുഴുവൻ വിടാതെ പിന്തുടരുന്നുവെന്ന് വേണം പറയാൻ. 23 വർഷത്തെ ആദ്യ വിവാഹവും, 8 വർഷം മാത്രം നീണ്ടു നിന്ന രണ്ടാമത്തെ വിവാഹവും. സിനിമാ രംഗത്ത് ഏറെ ചർച്ചകൾക്ക് വഴി വെച്ചാണ് അവസാനിക്കുന്നത്.

1988 സെപ്റ്റംബർ 2 നായിരുന്നു മുകേഷും നടി സരിതയുമായുള്ള ആദ്യ വിവാഹം. സരിതയുടേത് അത് രണ്ടാമത്തെ വിവാഹമായിരുന്നു. തെലുങ്ക് നടൻ വെങ്കട സുബ്ബായിയുമായുള്ള അവരുടെ വിവാഹത്തിന് കേവലം ഒരു വർഷം മാത്രമായിരുന്നു ആയുസ്. അക്കാലത്ത് സരിത മലയാളത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയിട്ടേ ഉള്ളു.1984-ൽ പുറത്തിറങ്ങിയ ഒരു കൊച്ച് കഥയിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം സന്ദർഭത്തിൽ മമ്മൂട്ടിക്കൊപ്പമായിരുന്നു. പിന്നീട് സരിതക്ക് നിരവധി വേഷങ്ങൾ മലയാളത്തിൽ കിട്ടി.

ALSO READ : Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്

സരിത മലയാള സിനിമയിലേക്ക് എത്തുന്നതിന് രണ്ട് വർഷം മുൻപ് 1982-ൽ ബലൂണിലൂടെയായിരുന്നു മുകേഷിൻറെ മലയാളത്തിലേക്കുള്ള വരവ്. സഹതാരമായും,കോമഡി താരമായും,നായകനായും പിന്നീടങ്ങോട്ട് മുകേഷിന് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മുകേഷിനും മുന്നെ തെലുങ്കിലും കന്നടത്തിലും തകർത്ത് അഭിനയിച്ചിരുന്നതിനാലാവണം. സരിതക്കൊപ്പം തൻറെ ജീവിതം തുടങ്ങാമെന്ന് മുകേഷും തീരുമാനിച്ചു. ഇരുവരുടെയും പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തി.

 

23 വർഷത്തെ ദാമ്പത്യത്തിൽ സരതി-മുകേഷ് ദമ്പതികൾക്ക് രണ്ട് ആൺ മക്കൾ ശ്രാവൺ,തേജസ് ഇരുവരും വിദേശ സർവ്വകലാശാലകളിൽ പഠനവും ജോലിയുമായി കഴിയുന്നു. 2011ലായിരുന്നു മുകേഷ് സരിതാ ദമ്പതികൾ വിവാഹമോചിതരാവുന്നത്. നിരവധി ആരോപണങ്ങൾ അന്ന് സരിത മുകേഷിനെതിരെ ഉന്നയിച്ചിരുന്നു. മുകേഷിനെ കാണാൻ പാടില്ലാത്ത പല സാഹചര്യങ്ങളിലും താൻ കാണേണ്ടി വന്നതായും,തന്നെ ഉപദ്രേവിച്ചുവെന്നും,മുകേഷിൻറെ മദ്യാസക്തിയും തുടങ്ങി ആരോപണങ്ങൾ നിരവധിയായിരുന്നു.

Also Read: Mukesh Methil Devika divorce Reason: മുകേഷിനോട് തനിക്ക് വ്യക്തി പരമായ പ്രശ്നങ്ങളില്ല വിവാഹ ബന്ധം വേർപ്പെടുത്തിയതിന് മറ്റൊന്നാണ് കാരണം-മേതിൽ ദേവിക

ഒടുവിൽ താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ്  മുകേഷ് ദേവികയെ  വിവാഹം കഴിച്ചത് എന്ന് വരെയും സരിത പറഞ്ഞിരുന്നു. ഗുലുമാലിലായ മുകേഷ് പിന്നീട് വിവാഹ ബന്ധം വേർപ്പെടുത്തി എന്ന്  പറയേണ്ടി വന്നു. മേതിൽ ദേവികയുടേതും രണ്ടാം വിവാഹമായിരുന്നു. ഒടുവിൽ അതിനും പരിസമാപ്തി കുറിച്ചിരിക്കുകയാണ്. ഇനി മൂന്നാമത് ഒരു വിവാഹത്തിന് മുകേഷ് ഒരുങ്ങുമോ എന്നതാണ് സിനിമാ ആരാധകരുടെ ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News