Mimi Movie Review Rating: മാതൃത്വത്തിന്റെ പുതിയ മുഖവുമായി മിമി, നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു

സിബി മലയിൽ സംവിധാനം ചെയ്ത മലയാള ചിത്രം 'ദശരഥം' ഇത്തരത്തിൽ വാടകഗർഭപാത്രത്തെ കുറിച്ച് സംസാരിച്ച സിനിമയായിരുന്നു

Written by - Zee Hindustan Malayalam Desk | Last Updated : Jul 27, 2021, 09:27 PM IST
  • മിമി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് 'കൃതി സനോൻ' ആണ്.
  • കൃതിയുടെ ഏറ്റവും മികച്ച വേഷവും അതിനൊത്ത പ്രകടനവും ചിത്രത്തിലുണ്ട്
  • ഒരു അപ്രതീക്ഷിത ക്ലൈമാക്സ് അല്ലെങ്കിലും പ്രേക്ഷകർ ആഗ്രഹിച്ച അവസാനമാണ് ചിത്രത്തിലുളളത്.
Mimi Movie Review Rating: മാതൃത്വത്തിന്റെ പുതിയ മുഖവുമായി മിമി, നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു

വാടകഗർഭപാത്രം എന്ന ആശയം ഇതാദ്യമായല്ല ഇന്ത്യൻ സിനിമയിലൂടെ വിഷയമാവുന്നത്. എന്നാൽ "മിമി" തുറന്നുകാട്ടുന്നത് നാം പൊളിച്ചടുക്കേണ്ട വിശാലമായ ചിന്താധാരകളാണ്. ഇന്നലെ വൈകിട്ട് നെറ്റ്ഫ്ലിക്സിലൂടെയും ജിയോ സിനിമയിലൂടെയും റിലീസ് ചെയ്ത ഹിന്ദി ചിത്രമാണ് മിമി. പൈറസി പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ചിത്രം മികച്ച ആശയം പുറത്തു കൊണ്ടുവരുന്നു.

സിബി മലയിൽ സംവിധാനം ചെയ്ത മലയാള ചിത്രം 'ദശരഥം' ഇത്തരത്തിൽ വാടകഗർഭപാത്രത്തെ കുറിച്ച് സംസാരിച്ച സിനിമയായിരുന്നു. ഈ ചിത്രത്തിലൂടെയാവാം ഒരുപക്ഷേ ഇങ്ങനെയും സാധ്യതകൾ ഉണ്ടെന്ന് പ്രേക്ഷകരും തിരിച്ചറിഞ്ഞത്. മിമി ഒരു സിരീയസ് വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിൽ കോമഡി എലമെന്റുകളും സംവിധായകൻ പരീക്ഷിച്ചിട്ടുണ്ട്.

ALSO READ : Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്

അമേരിക്കയിൽ നിന്നും വാടകഗർഭപാത്രത്തിനായി ഒരാളെ അന്വേഷിച്ചെത്തുന്ന ദമ്പതികൾ മിമി എന്ന പെൺകുട്ടിയെ കണ്ടെത്തുകയും തുടർന്നുളള സംഭവങ്ങളുമാണ് ചിത്രത്തിലുളളത്. മിമിയിലൂടെ തീർച്ചയായും മാതൃത്വത്തിന്റെ മറ്റൊരു മുഖം കാണാൻ സാധിക്കും. സ്ഥിരം ഇമോഷണൽ ഡ്രാമയാണെങ്കിലും ഗർഭധാരണം, അബോർഷൻ, ദത്തെടുക്കൽ എന്നിവയെ കുറിച്ചും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

മിമി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് 'കൃതി സനോൻ' ആണ്. കൃതിയുടെ ഏറ്റവും മികച്ച വേഷവും അതിനൊത്ത പ്രകടനവും ചിത്രത്തിലുണ്ട്. ഗർഭധാരണത്തിനു മുന്നേയും കുഞ്ഞിന്റെ ജനന ശേഷവും ഒരു സ്ത്രീക്ക് ഉണ്ടാവുന്ന മാറ്റങ്ങൾ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു. ഒരു അപ്രതീക്ഷിത ക്ലൈമാക്സ് അല്ലെങ്കിലും പ്രേക്ഷകർ ആഗ്രഹിച്ച അവസാനമാണ് ചിത്രത്തിലുളളത്. കൃതിക്കൊപ്പം പ്രധാന വേഷത്തിൽ പങ്കജ് ത്രിപാഠിയും എത്തുന്നു.

Also Read: Mukesh Methil Devika divorce Reason: മുകേഷിനോട് തനിക്ക് വ്യക്തി പരമായ പ്രശ്നങ്ങളില്ല വിവാഹ ബന്ധം വേർപ്പെടുത്തിയതിന് മറ്റൊന്നാണ് കാരണം-മേതിൽ ദേവിക

2011ൽ റിലീസ് ചെയ്ത മറാഠി ചിത്രമായ 'മാല ആയ് വ്യാചയ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിമി. സായ് തമങ്കർ, എവലിൻ എഡ്വാർഡ്സ്, ജേക്കബ് സ്മിത് തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. ഓരോ നിമിഷവും ആ കഥാപാത്രങ്ങളോടുളള ആത്മബന്ധം ദൃഢപ്പെടുത്താൻ എആർ റഹ്മാൻ വിരൽതൊട്ട അതിന്റെ പശ്ചാത്തലസംഗീതം ഒരുപരിധി വരെ സഹായകരമായിരുന്നു. ലക്ഷ്മൺ ഉടേക്കറിന്റെ സംവിധാനത്തിൽ പിറന്ന മിമി ഈയിടെ ബോളിവുഡിൽ ഇറങ്ങിയ ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ച ചിത്രമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News