കൊച്ചി: തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആശുപത്രി വിട്ടു.കഴിഞ്ഞ ദിവസമാണ് അമൃത ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷ് വീട്ടിലേക്ക് എത്തിയത്.മുഖത്തിന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം ഇപ്പോള്‍ വിശ്രമത്തിലാണ്. അന്ന് നടന്ന അപകടത്തെ പറ്റി മഹേഷ് കുഞ്ഞുമോൻ 24-നോട് പറഞ്ഞത് ഇങ്ങനെ-
വണ്ടിയിൽ കോമഡിയും കൗണ്ടറുകളുമായി മുന്നോട്ട് പോവുകയായിരുന്നു. ആക്സിഡൻറ് പറ്റിയത് അറിഞ്ഞില്ല. വാഹനത്തിൽ വെച്ചാണ് കണ്ണ് തുറന്നത് അപ്പോൾ താടിയും മുഖവുമൊക്കെ ചതഞ്ഞ അവസ്ഥയിലായിരുന്നു. സർജറിക്കിടയിൽ ഡോക്ടർമാർ പറഞ്ഞത് കേട്ടാണ് സുധി ചേട്ടൻ മരിച്ച കാര്യം അറിഞ്ഞത്.
മൂക്കിലെ ക്ഷതം ശബ്ദത്തെ തന്നെ മാറ്റിക്കളഞ്ഞു. താടിയെല്ലിൻറെയും പല്ലിൻറെയും ചികിത്സക്ക് ശേഷം മൂക്കിലെ ചതവും ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. താൻ തളരില്ലെന്നും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും മഹേഷ് പറഞ്ഞു.
മിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചിരുന്നു. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും പരിക്കേറ്റിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...