'മിഴികൾ വാനിലാരെ തേടും..' ഷാൻ റഹ്മാന്റെ സംഗീത മാജിക്, ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ പുതിയ ഗാനം പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 07:36 PM IST
  • ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
  • ഈ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് അനു എലിസബത്ത്
'മിഴികൾ വാനിലാരെ തേടും..' ഷാൻ റഹ്മാന്റെ സംഗീത മാജിക്, ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ പുതിയ ഗാനം പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ 'മിഴികൾ വാനിലാരെ തേടും..' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതസംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത്  B3M ക്രിയേഷന്‍സ് ആണ്.

 ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍ - രഞ്ജൻ എബ്രാഹം, കല - അജയന്‍ മങ്ങാട്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - പരസ്യകല - യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഫീര്‍ കാരന്തൂര, പ്രൊജക്ട് ഡിസൈന്‍ - അനില്‍ അങ്കമാലി, പി.ആര്‍.ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News