ട്വിറ്ററില്‍ 1 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ മലയാളിതാരമെന്ന പട്ടം മോഹന്‍ലാലിന് സ്വന്തം

Last Updated : Aug 1, 2016, 12:46 PM IST
ട്വിറ്ററില്‍ 1 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ മലയാളിതാരമെന്ന പട്ടം മോഹന്‍ലാലിന് സ്വന്തം

ഫെയ്‌സ്ബുക്കില്‍ ഏറ്റവുമധികം ലൈക്കുകള്‍ കിട്ടിയ മലയാള പുരുഷതാരം ദുല്‍ഖറാണ്. 43 ലക്ഷം പേര്‍ ദുല്‍ഖറിന്‍റെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍, ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള താരം മോഹന്‍ലാലാണ്. ട്വിറ്ററില്‍ ഒരു മില്യണ്‍ (10 ലക്ഷം) ഫോളോവേഴ്‌സുള്ള ആദ്യ മലയാളിതാരമെന്ന പട്ടം ഇതോടെ  മോഹന്‍ലാലിന് സ്വന്തം.

സിനിമയുടെ ലോകത്തിന് പുറമേ  സാമൂഹിക വിഷയങ്ങളില്‍ തങ്ങളുടെ പ്രതികരണം അറിയിക്കാനും അവരില്‍ അപൂര്‍വ്വം പേര്‍ ഇതിനെ ആശ്രയിക്കുന്നു. അക്കൂട്ടത്തില്‍പ്പെട്ടയാളാണ് മോഹന്‍ലാല്‍. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ തന്‍റെ അഭിപ്രായം അദ്ദേഹം ബ്ലോഗിലൂടെ പ്രകടിപ്പിക്കാറുണ്ട്.

ട്വിറ്ററില്‍ ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാലിനേക്കാള്‍ ലൈക്കുകളുള്ള ദുല്‍ഖര്‍ സല്‍മാന് ട്വിറ്ററില്‍ 44,000 ഫോളോവേഴ്‌സേ ഉള്ളൂ. മമ്മൂട്ടിക്ക് 57,000 ഫോളോവേഴ്‌സാണുള്ളത്. ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാലിന് 38 ലക്ഷവും മമ്മൂട്ടിക്ക് 33 ലക്ഷവും ലൈക്കുകളുണ്ട്.

Trending News