Malaikottai Valiban: ബോക്‌സ് ഓഫീസിന് മുന്നറിയിപ്പ്; 'മലൈക്കോട്ടൈ വാലിബന്‍' പുത്തന്‍ പോസ്റ്റര്‍ എത്തി

Malaikottai Vaaliban Updates: ഈ മാസം 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 09:47 PM IST
  • ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • വാലിബന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ സ്വീകാര്യതയാണ്.
  • പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Malaikottai Valiban: ബോക്‌സ് ഓഫീസിന് മുന്നറിയിപ്പ്; 'മലൈക്കോട്ടൈ വാലിബന്‍' പുത്തന്‍ പോസ്റ്റര്‍ എത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ വിജയാഘോഷത്തിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പ്രകമ്പനം തീര്‍ത്ത് മുന്നേറുകയാണ്. നേരിലൂടെ മോഹന്‍ലാല്‍ തിരിച്ചുവന്നെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. പുതുവര്‍ഷത്തിന് തൊട്ട് മുമ്പ് നേരിലൂടെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ 2024ലും കുതിപ്പ് തുടരുമെന്ന ശക്തമായ സൂചന നല്‍കി കഴിഞ്ഞു. 

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു. ഈ മാസം 25നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുക. എല്‍ജെപി - മോഹന്‍ലാല്‍ കോംബോ ആദ്യമായി ഒന്നിക്കുന്നു എന്ന ഹൈപ്പോടെ എത്തുന്ന മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ALSO READ: 'നടികര്‍ തിലക'വുമായി ടൊവിനോ; പുത്തന്‍ അപ്‌ഡേറ്റ് എത്തി

അടുത്തിടെ പുറത്തുവന്ന പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ മേക്കോവറും ഏറെ ശ്രദ്ധേയമാണ്. ഇപ്പോള്‍ ഇതാ വീണ്ടും ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. റഫ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്ററിലെ ഹൈലൈറ്റ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News