Vrishabha: 'വൃഷഭ'യിൽ മോഹൻലാലിന്റെ മകനായെത്തുന്നത് ഈ സൂപ്പർഹിറ്റ് തെലുങ്ക് താരം

Telungu star TRoshan meka in Vrishbha as mohanlal son:  അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി എത്തുന്നത്.                   

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 04:27 PM IST
  • അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
  • സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോട് കൂടി ആരംഭിക്കും.
Vrishabha: 'വൃഷഭ'യിൽ മോഹൻലാലിന്റെ മകനായെത്തുന്നത് ഈ സൂപ്പർഹിറ്റ് തെലുങ്ക് താരം

മോഹൻലാൽ നയകവേഷത്തിലെത്തുന്ന ബി​ഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. തെലുങ്ക് - മലയാളം ചിത്രമായ 'വൃഷഭ' ഒരു ആക്ഷൻ എന്റർടെയിനായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ കിഷോർ ആണ്. സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോട് കൂടി ആരംഭിക്കും.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാർത്തകളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. വൃഷഭയിൽ മോഹൻലാലിന്റെ മകന്റെ വേഷത്തിൽ തെലുങ്ക് താരം റോഷൻ മെക എത്തുന്നുവെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ALSO READ: നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം 'ഹായ് നാണ്ണ'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

"സിനിമയുടെ കാസ്റ്റിം​ഗ നടത്തിയിരിക്കുന്നത് എല്ലാ ആരാധകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ്. റോഷൻ വളരെയധികം കഴിവുള്ള വ്യക്തിയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഈ കഥാപാത്രത്തെ റോഷൻ ഗംഭീരമാക്കുമെന്ന പ്രതീക്ഷയുണ്ട്. സിനിമയിലേക്ക് അദ്ദേഹം എത്തുന്നതിനെ വളരെ സന്തോഷത്തോടെയാണ് കാണുന്നത്.

മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടനടി പുറത്ത് വിടുന്നതായിരിക്കും', എ.വി.എസ് സ്റ്റുഡിയോസിന്റെ അഭിഷേക് വ്യാസ് പറഞ്ഞു. റോഷനെ കണ്ട നിമിഷം തന്നെ മോഹൻലാലിന്റെ മകനായി അഭിനയിക്കാൻ പോകുന്നത് ഇദേഹമാണെന്ന് 'ഞാൻ മനസ്സിൽ ഉറപ്പിച്ചു. റോഷൻ ഇതിനുമുമ്പ് അഭിനയിച്ച സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഞെട്ടിയിട്ടുണ്ട്. ചിത്രത്തിൽ റോഷൻ വലിയ സംഭാവനയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു', സംവിധായകൻ നന്ദ കിഷോർ പ്രതികരിച്ചു. 

'മോഹൻലാൽ സാറുമായി സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കാണുന്നു. ഒരു ചലഞ്ചിങ് വേഷമാണ് എന്റേതെങ്കിലും നന്ദ കുമാർ സാറിന്റെ വിഷൻ അനുസരിച്ച് പ്രായത്നിക്കാൻ തയ്യാറാണ്. ഈ വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു', റോഷൻ മെക പറഞ്ഞു.ഇമോഷൻസ് കൊണ്ടും വി.എഫ്.എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്ക് വൃഷഭ സമ്മാനിക്കുകയെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി.ആർ.ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News