Bro Daddy OTT Release | ആരും ഇന്ന് നേരത്തെ ഉറങ്ങല്ലേ! ബ്രോ ഡാഡി സിനിമയുടെ റിലീസ് ഇന്ന് അർധരാത്രിയിൽ

Disney Plus Hotstar ലൂടെ അർധരാത്രി 12 മണിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 25, 2022, 07:30 PM IST
  • ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ അർധരാത്രി 12 മണിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിൽ പൃഥ്വിരാജ് മോഹൻലാലിന്റെ മകന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.
  • നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്.
Bro Daddy OTT Release | ആരും ഇന്ന് നേരത്തെ ഉറങ്ങല്ലേ! ബ്രോ ഡാഡി സിനിമയുടെ റിലീസ് ഇന്ന് അർധരാത്രിയിൽ

കൊച്ചി : മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി ഇന്ന് അർധ രാത്രിയിൽ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ അർധരാത്രി 12 മണിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് മോഹൻലാലിന്റെ മകന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. 

നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്. പ്രേക്ഷകരെ പുഞ്ചിരി നൽകാനും ചിരി നൽകാനും വീണ്ടും ആസ്വദിക്കാനുമായിട്ടുള്ള ഒരു ചിത്രമാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് പൃഥ്വിരാജ് നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ അറിയിച്ചിരുന്നു.

ALSO READ : Mahaan OTT Release | വിക്രം-ധ്രുവ് വിക്രം ചിത്രം മഹാൻ നേരിട്ട് OTT വഴി റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മീന, ലാലു അലക്സ്, കല്യാണി പ്രയദർശൻ, കനിഹ, സൗബിൻ ഷഹീർ, ഉണ്ണി മുകുന്ദൻ, ജഗദീശ്, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി, നിഖില വിമൽ, സിജോയി വർഗീസ്, കാവ്യ ഷെട്ടി എന്നിവാരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : Gentleman 2 : ജെൻ്റിൽമാൻ 2 എന്ന ബ്രമാണ്ഡ ചിത്രുവുമായി കെ.ടി.കുഞ്ഞുമോൻ വീണ്ടുമെത്തുന്നു; സംഗീത സംവിധാനം കീരവാണി

ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓൾഡ് മോങ്ക്സ് ഡിസൈൻസിലെ എന്ന് ഡിസൈനിങ് സ്ഥാപനത്തിലെ എൻ ശ്രീജിത്തും, ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്ര തിരക്കഥ രചിച്ചിരിക്കുന്നത്.

ആമേൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്ത അഭിന്ദൻ രാമാനുജമാണ് ഛായഗ്രഹകൻ. ദീപക് ദേവ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ALSO READ : Monster : മോഹൻലാൽ ചിത്രം മോൺസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായി; ഇനി തിയേറ്ററുകളിലേക്ക്

മോഹൻലാലിനെ നായകനാക്കി ചിത്രീകരിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധായകന്റെ വേഷം ആദ്യം അണിയുന്നത്. തുടർന്ന് ഇതെ കൂട്ടുകെട്ടിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് മുമ്പായിട്ടാണ് ബ്രോ ഡാഡി പൂർത്തീകരിച്ച് റിലീസിനായി എത്തിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News