Money Heist Part 5 Volume 2| ഇന്നെത്തും മണീ ഹെയ്സ്റ്റ് അവസാന ഭാഗം, ആരാധകർക്ക് നിരവധി ചോദ്യങ്ങൾ

ടോക്കിയോയുടെ മരണത്തോടെ നിരവധി ചോദ്യങ്ങൾക്ക് തുടക്കമിട്ടാണ് സീസൺ-5 ആദ്യ ഭാഗം അവസാനിച്ചത്.

Written by - Zee Hindustan Malayalam Desk | Last Updated : Dec 3, 2021, 01:03 PM IST
  • അഞ്ചാം സീസണിലെ അവസാന അഞ്ച് ഇന്ന് റിലീസ് ചെയ്യും
  • ടോക്കിയോയുടെ മരണത്തോടെ നിരവധി ചോദ്യങ്ങൾക്ക് തുടക്കമിട്ടാണ് സീസൺ-5 ആദ്യ ഭാഗം അവസാനിച്ചത്
  • സീസൺ-5ലെ പാർട് വൺ എപ്പിസോഡുകൾ സെപ്റ്റംബറിലായിരുന്നു എത്തിയത്
Money Heist Part 5 Volume 2| ഇന്നെത്തും മണീ ഹെയ്സ്റ്റ് അവസാന ഭാഗം, ആരാധകർക്ക് നിരവധി ചോദ്യങ്ങൾ

അങ്ങിനെ മണീ ഹെയ്സ്റ്റ് അവസാന ഭാഗവും ഇന്ന് എത്തുകയാണ്. അഞ്ചാം സീസണിലെ അവസാന അഞ്ച്  ഇന്ന് റിലീസ് ചെയ്യുന്നതോടെ ലോകം മുഴുവൻ കോടിക്കണക്കിന് പ്രേക്ഷകരെ ഉണ്ടാക്കിയ നമ്പർ-1 സീരിസിന് തിരശ്ശീല വീഴും.

ഉച്ച കഴിഞ്ഞ് ഒന്നരക്കാണ് സീരിസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങുക. ടോക്കിയോയുടെ മരണത്തോടെ നിരവധി ചോദ്യങ്ങൾക്ക് തുടക്കമിട്ടാണ് സീസൺ-5 ആദ്യ ഭാഗം അവസാനിച്ചത്. ഇവയ്ക്കെല്ലാമുള്ള ഉത്തരമായിരിക്കും അവസാന ഭാഗങ്ങളിൽ ഉണ്ടാവുക എന്നത് സംശയമില്ല.

പ്രോഫസറും കൂട്ടരും രക്ഷപെടുമോ? (

ബാങ്ക് ഒാഫ് സ്പെയിനിൽ സ്വർണം കടത്താൻ എത്തിയ പ്രൊഫസറും കൂട്ടരും അപ്രതീക്ഷിതമായി നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോവുന്നു. ഹെയിസ്റ്റ് പൂർത്തിയാക്കാൻ ടീമിന് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അവസാനമായി പ്രൊഫസർ പുറത്തിറക്കുന്ന തന്ത്രമെന്തായിരിക്കും? തുടങ്ങി നിരവധി ചോദ്യങ്ങളും ആകാക്ഷയും ഇനിയുള്ള എപ്പിസോഡുകളിൽ അവശേഷിക്കുന്നുണ്ട്.

Also Read: Money Heist Season 5: പ്രൊഫസ്സർ അറസ്റ്റിലായോ? എന്തൊക്കെയാണ് പുതിയ ട്വിസ്റ്റുകൾ, സസ്പെൻസ് നിറക്കുന്ന സീസൺ-5 ട്രെയിലർ

അതിനിടയിൽ ബെർലിൻറെ മകനെക്കുറിച്ച് കാണിച്ച് ഭാഗങ്ങൾ അവനെയും ഹെയിസ്റ്റിലേക്ക് എത്തിക്കാനാണോ എന്നും സശയമുണ്ട്. ഇതെല്ലാം അവസാനിക്കാൻ അവസാന എപ്പിസോഡുകൾ തന്നെ വേണ്ടി വരും. സീസൺ-5ലെ പാർട് വൺ എപ്പിസോഡുകൾ സെപ്റ്റംബറിലായിരുന്നു എത്തിയത്. രണ്ട് മാസത്തെ ഇടവേള ഇട്ടാണ് അവസാന ഭാഗങ്ങളും എത്തിക്കുന്നത്.

Money Heist Season-6

ആറാം ഭാഗം കൂടി മണി ഹെയിസ്റ്റിന് ഉണ്ടാവും എന്ന് ചില അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇവയൊന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. വേണമെങ്കിൽ ഇത്തരമൊരു സീസൺ ഉണ്ടാവാം എന്നും ആരാധകർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News