Mothers Day 2022: മാതൃസ്‌നേഹത്തിന്റെ നൈര്‍മല്യം ആഘോഷമാക്കി സീ കേരളം

ചാനല്‍ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ പ്രഗല്‍ഭ്യം തെളിയിച്ച  ഓരോ അമ്മമാരുടെയും സാന്നിധ്യത്തെ ചാനല്‍ തികച്ചും ഒരാഘോഷമാക്കി മാറ്റി

Written by - Zee Malayalam News Desk | Last Updated : May 12, 2022, 07:05 PM IST
  • ചാനല്‍ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ പ്രഗല്‍ഭ്യം തെളിയിച്ച ഓരോ അമ്മമാരുടെയും സാന്നിധ്യത്തെ ചാനല്‍ തികച്ചും ഒരാഘോഷമാക്കി മാറ്റി
  • കാമ്പയിൻ പ്രോഗ്രാമിംഗ് സ്റ്റാഫ് മുതൽ ഏജൻസി പാർട്ണർമാർ മുതൽ ഹൗസ് കീപ്പിംഗ് സ്റ്റാഫ് അടക്കമുള്ള എല്ലാ അമ്മമാരെയും ആദരിച്ചു
  • ഈ ലോകത്തിലെ ഓരോ അമ്മമാര്‍ക്കും ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു
Mothers Day 2022: മാതൃസ്‌നേഹത്തിന്റെ നൈര്‍മല്യം ആഘോഷമാക്കി സീ കേരളം

കൊച്ചി: വൈവിധ്യമാര്‍ന്ന വിനോദ വിസ്മയക്കാഴ്ചകളുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ വിനോദ ചാനല്‍ സീ കേരളം മാതൃദിനത്തോടനുബന്ധിച്ച് സ്വന്തം ജീവനക്കാര്‍ക്കിടയിലെ അമ്മമാര്‍ക്ക് പ്രത്യേക ആദരം നല്‍കി. ജന്മം കൊണ്ടും കര്‍മം കൊണ്ടും അമ്മയായി വിളങ്ങുന്ന ഏവര്‍ക്കും മാതൃദിന ആനന്ദം പങ്കുവെക്കുന്ന വേളയില്‍ ചാനലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓരോ അമ്മമാരെയും വണങ്ങിക്കൊണ്ടായിരുന്നു ചാനലിന്റെ വേറിട്ട മാതൃദിനാഘോഷം.

ചാനല്‍ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ പ്രഗല്‍ഭ്യം തെളിയിച്ച  ഓരോ അമ്മമാരുടെയും സാന്നിധ്യത്തെ ചാനല്‍ തികച്ചും ഒരാഘോഷമാക്കി മാറ്റി. പുതിയ ആശയത്തിന്റെ മികവിലായിരുന്നു ഈ ആവിഷ്‌കാരം. സീ കേരളത്തിന്റെ #RealMothersbehindtheReel എന്ന  വനിതാ ദിന കാമ്പയിൻ പ്രോഗ്രാമിംഗ് സ്റ്റാഫ് മുതൽ ഏജൻസി പാർട്ണർമാർ മുതൽ ഹൗസ് കീപ്പിംഗ് സ്റ്റാഫ് അടക്കമുള്ള എല്ലാ അമ്മമാരെയും ആദരിച്ചു.

'ഈ മാതൃദിനം ഞങ്ങള്‍ ആഘോഷിക്കുന്നു. സീ കേരളം നെയ്തെടുക്കുന്ന വിസ്മയങ്ങള്‍ക്ക് പിന്നിലെ അമ്മമാര്‍ക്കൊപ്പം. ഒപ്പം ഈ ലോകത്തിലെ ഓരോ അമ്മമാര്‍ക്കും ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു' എന്ന തലക്കെട്ടോടെ ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ ഓരോ അമ്മമാരുടെയും കലര്‍പ്പില്ലാതെ സ്‌നേഹത്തെ സീ കേരളം ചാനലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആദരവോടെ അവതരിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്തത് പ്രേക്ഷകര്‍ക്കിടൽ ഏറെ ചർച്ചയായിരുന്നു.

"നെയ്തെടുക്കാം ജീവിതവിസ്‌മയങ്ങൾ" എന്ന ആപ്തവാക്യത്തോടെ  2018ൽ ആരംഭിച്ച സീ കേരളം ചാനൽ ആശയമികവിലും സംസ്കാരത്തിൽ വേരൂന്നിയ ഉള്ളടക്കത്തിലൂടെയും  പ്രേക്ഷകരുടെ വിനോദസങ്കൽപ്പങ്ങൾ  നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News