വിശപ്പിന്റെ തീവ്രതയുമായി "പശി " ചിത്രീകരണം പൂർത്തിയായി

പ്രദീപ് കെ ശ്രീ , രാജീവൻ കെ എം എന്നിവരാണ് "പശി"യിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 08:23 PM IST
  • പശി"യിലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് ആണ്.
  • അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു ആണ് സംഗീതം നൽകിയിരിക്കുന്നത്.
  • പ്രദീപ് കെ ശ്രീ , രാജീവൻ കെ എം എന്നിവരാണ് "പശി"യിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
വിശപ്പിന്റെ തീവ്രതയുമായി "പശി " ചിത്രീകരണം പൂർത്തിയായി

നിശാഗന്ധി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജാദ് വെമ്പയം സംവിധാനം ചെയ്യുന്ന  മ്യുസിക്കൽ ആൽബം "പശി"  ചിത്രീകരണം പൂർത്തിയായി വിശപ്പ് പ്രമേയമാകുന്ന "പശി"യിലെ ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് ആണ്. അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു ആണ് സംഗീതം നൽകിയിരിക്കുന്നത്. പ്രദീപ് കെ ശ്രീ , രാജീവൻ കെ എം എന്നിവരാണ് "പശി"യിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

പ്രൊഡ്യൂസർ ബവിൻ ബാലൻ, ആശയം -അഭിഷ സുരഭി, ഓർക്കസ്ട്രേഷൻ- അനൂപ് കോവളം, സഹ സംവിധാനം - ഹരിപ്രസാദ്, ഛായഗ്രഹണം വൈശാഖ് ജയകുമാർ , സ്ക്രിപ്റ്റ്- രാധിക കൃഷ്ണൻ എം, ക്രിയേറ്റീവ് ഹെഡ് - അഭിലാഷ് അനിരുദ്ധ്, ചിത്ര സംയോജനം- നൗഷാദ്, ആർട്ട് -  അർജുൻ,പ്രണവ്, മേക്കപ്പ് - രാജേഷ്, പോസ്റ്റർ ഡിസൈൻ - വിപിൻ വിൻസെന്റ്, മീഡിയ പാർട്ണർ - ഓമോർഫിയ മീഡിയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News