Naga Chaitanya - Shobhita : നാഗചൈതന്യ വീണ്ടും പ്രണയത്തിലോ? പ്രതികരണവുമായി മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭു

Naga Chaitanya - Shobhita Love Affair : പിങ്ക് വില്ല പുറത്ത്വിട്ട റിപ്പോർട്ട് അനുസരിച്ച് നാഗ ചൈതന്യയും ശോഭിതയും ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വീട്ടിൽ എത്തിയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 12:31 PM IST
  • അടുത്തിടെയാണ് സാമന്തയും, നാഗ ചൈതന്യയും തങ്ങളുടെ നാല് വര്ഷം നീണ്ട് നിന്ന് വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചത്.
  • ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നാഗചൈതന്യ, കുറുപ്പ് സിനിമയിലെ നായിക ശോഭിത ധുലിപാലയുമായി പ്രണയത്തിലാണ്.
  • പിങ്ക് വില്ല പുറത്ത്വിട്ട റിപ്പോർട്ട് അനുസരിച്ച് നാഗ ചൈതന്യയും ശോഭിതയും ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വീട്ടിൽ എത്തിയിരുന്നു.
  • ഐഎഎൻഎസും ഇരുവരും ഈ വീട്ടിൽ എത്തിയെന്നും, നാഗ ചൈതന്യ ശോഭിതയ്ക്ക് വീട് മുഴുവൻ കാണിച്ച് കൊടുത്തുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
Naga Chaitanya - Shobhita : നാഗചൈതന്യ വീണ്ടും പ്രണയത്തിലോ? പ്രതികരണവുമായി മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭു

തെന്നിന്ത്യൻ താരം അക്കിനേനി നാഗചൈതന്യ വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. ഇപ്പോൾ ഇതിൽ പ്രതികരണവുമായി നാഗചൈതന്യയുടെ മുൻ ഭാര്യയും, പ്രശസ്ത താരവുമായ സാമന്തയും രംഗത്തെത്തി. അടുത്തിടെയാണ് സാമന്തയും, നാഗ ചൈതന്യയും തങ്ങളുടെ നാല് വര്ഷം നീണ്ട് നിന്ന് വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നാഗചൈതന്യ, കുറുപ്പ് സിനിമയിലെ നായിക ശോഭിത ധുലിപാലയുമായി പ്രണയത്തിലാണ്.

പിങ്ക് വില്ല പുറത്ത്വിട്ട റിപ്പോർട്ട് അനുസരിച്ച് നാഗ ചൈതന്യയും ശോഭിതയും ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വീട്ടിൽ എത്തിയിരുന്നു. ഐഎഎൻഎസും ഇരുവരും ഈ വീട്ടിൽ എത്തിയെന്നും, നാഗ ചൈതന്യ ശോഭിതയ്ക്ക് വീട് മുഴുവൻ കാണിച്ച് കൊടുത്തുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ മണിക്കൂറുകൾക്ക് ശേഷം ഇവുവരും ഒരു കാറിലാണ് തിരികെ മടങ്ങിയതെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ALSO READ: Samantha Ruth Prabhu At Mararikulam : സമന്താ മാരാരികുളത്ത്? ഞങ്ങളോട് പറഞ്ഞില്ല എന്ന് ആലപ്പുഴക്കാർ

ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വൻ തോതിൽ ചർച്ച നടന്നിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധമാണ് സാമന്തയുമായി ബന്ധം പിരിയാൻ കാരണമായതെന്ന് ചിലർ പറഞ്ഞപ്പോൾ അങ്ങനെയല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മറ്റ് ചിലർ. ഇതിനെ തുടർ ഇരുവരുടെയും ആരാധകർ തമ്മിലും കടുത്ത തർക്കങ്ങളും മറ്റും ഉണ്ടായിരുന്നു. സംഭവത്തിൽ നാഗ ചൈതന്യ ഇനിയും പ്രതികരിച്ചിട്ടില്ല.

എന്നാൽ സാമന്ത റൂത്ത് പ്രഭു സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഞങ്ങൾ രണ്ട് പേരും എല്ലാം മറന്ന് കഴിഞ്ഞു. നിങ്ങളും മറക്കണം. സ്വന്തം കാര്യങ്ങളിലും, സ്വന്തം കുടുംബത്തിലും കൂടുതൽ ശ്രദ്ധ നൽകി മുന്നോട്ട് പോകണമെന്നാണ് സാമന്ത പറഞ്ഞത്. തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് സാമന്ത പ്രതികരണവുമായി രംഗത്തെത്തിയത്.  ഇതിനെ തുടർന്ന് സാമന്തയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് വന്നിരുന്നു.

 ഇത് കൂടാതെ ശോഭിത താമസിച്ചിരുന്ന ഹോട്ടലിൽ നാഗ ചൈതന്യ നിരവധി തവണ എത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. കൂടാതെ മെയ് 31 ശോഭിത തന്റെ 30 മത് പിറന്നാൾ ആഘോഷിച്ചപ്പോൾ അടുത്ത സുഹൃത്തുക്കൾക്കൊപ്പം നാഗ ചൈതന്യയും എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2021 ഒക്ടോബര് 2 നാണ് സാമന്തയും, നാഗ ചൈതന്യയും വിവാഹ ബന്ധം വേർപിരിയാൻ തീരുമാനിച്ച വിവരം ആരാധകരെ അറിയിച്ചത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News