Samantha Ruth Prabhu At Mararikulam : സമന്താ മാരാരികുളത്ത്? ഞങ്ങളോട് പറഞ്ഞില്ല എന്ന് ആലപ്പുഴക്കാർ

സുഹൃത്തിനോടൊപ്പം മാരാരികുളം ബീച്ചിൽ ഇരിക്കുന്ന ചിത്രമാണ് സമന്താ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2022, 07:54 PM IST
  • സുഹൃത്തിനോടൊപ്പം മാരാരികുളം ബീച്ചിൽ ഇരിക്കുന്ന ചിത്രമാണ് സമന്താ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്.
  • കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളും നടി തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചിരുന്നു.
  • സുഹൃത്ത് മേഘന വിനോദിനോടൊപ്പം കടൽ തീരത്തിരുന്ന് സായഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
Samantha Ruth Prabhu At Mararikulam : സമന്താ മാരാരികുളത്ത്? ഞങ്ങളോട് പറഞ്ഞില്ല എന്ന് ആലപ്പുഴക്കാർ

ആലപ്പുഴ : അതിരപ്പിള്ളിക്ക് പിന്നാലെ ആലപ്പുഴ മാരാരികളുത്തിന്റെ സൗന്ദര്യം ആസ്വദിച്ച് തെന്നിന്ത്യൻ നടി സമന്താ രൂത്ത് പ്രഭു. സുഹൃത്തിനോടൊപ്പം മാരാരികുളം ബീച്ചിൽ ഇരിക്കുന്ന ചിത്രമാണ് സമന്താ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളും നടി തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചിരുന്നു. 

സുഹൃത്ത് മേഘന വിനോദിനോടൊപ്പം കടൽ തീരത്തിരുന്ന് സായഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ALSO READ : Samantha Ruth Prabhu Athirappilly Falls : അതിരപ്പിള്ളിയുടെ വശ്യതയിൽ ലയിച്ച് സമന്താ; ചിത്രങ്ങൾ വൈറലാകുന്നു

"നീയില്ലാതെ ജീവിതം എന്ന ഈ കാര്യം ചെയ്യുന്നത് സങ്കൽപ്പിക്കാൻ കഴിയില്ല" എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് നടി തന്റെ സുഹൃത്തിനോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

അതേസമയം തങ്ങളെ അറിയിക്കാതെ മാരാരികുളത്ത് നടി എത്തിയതിന് സമന്തായുടെ ആലപ്പുഴ ആരാധകർ നീരസം പ്രകടപ്പിച്ചിട്ടുണ്ട്. പറഞ്ഞിട്ട് ഒക്കെ വന്നൂടെ, ആലപ്പുഴയിൽ വന്നിട്ട് ഞങ്ങളെ വിളിച്ചില്ലലോ തുടങ്ങിയ കമന്റുകൾ രേഖപ്പെടുത്തിയാണ് ആരാധകർ തങ്ങളുടെ നീരസം പ്രകടിപ്പിച്ചത്. 

ALSO READ : Viral Video|ബീസ്റ്റിലെ അറബിക് കുത്ത് വേർഷൻ, സാമന്തയുടെ പൊളി ഡാൻസ്

വിജയ് സേതുപതി നയൻതാര എന്നിവർക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്ന കാതുവാക്കുല രെണ്ടു കാതൽ എന്ന വിഘ്നേഷ് ചിത്രമാണ് അടുത്തതായി സമന്തായുടെ വെള്ളിത്തിരയിൽ എത്താനൊരുങ്ങുന്ന ചിത്രം. പാൻ ഇന്ത്യ ചിത്രം യഷോദ്ധയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടി ഇപ്പോൾ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News