Nagendrans Honeymoons: 5 ഭാര്യമാരും നാ​ഗേന്ദ്രനും; 'നാഗേന്ദ്രൻസ് ഹണിമൂൺസ്' സ്ട്രീമിങ് തുടങ്ങി

കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കൾ.

Written by - Zee Malayalam News Desk | Last Updated : Jul 19, 2024, 11:58 AM IST
  • ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസിൽ സുരാജ് വെഞ്ഞാറമ്മൂടാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.
  • നാഗേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
Nagendrans Honeymoons: 5 ഭാര്യമാരും നാ​ഗേന്ദ്രനും; 'നാഗേന്ദ്രൻസ് ഹണിമൂൺസ്' സ്ട്രീമിങ് തുടങ്ങി

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് "നാഗേന്ദ്രൻസ് ഹണിമൂൺസ്' ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി. ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസിൽ സുരാജ് വെഞ്ഞാറമ്മൂടാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. നാഗേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്.

ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരും പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരും അടങ്ങുന്ന ഒരു മികച്ച താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. നാഗേന്ദ്രൻ്റെ ഹണിമൂൺസ് ഏഴ് ഭാഷകളിൽ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി) സ്ട്രീമിംഗിനായി ലഭ്യമാണ്.

Also Read: Aadujeevitham Ott: പൃഥ്വിരാജിന്റെ 'ആടുജീവിതം' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

 

നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.എഡിറ്റിംഗ് - മൻസൂർ, വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവൽ എന്ന ചിത്രത്തിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News