Naradhan Character Poster : നാരദനിൽ ഷാക്കിറ മുഹമ്മദായി അന്ന ബെന്‍; ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്.

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 11:47 AM IST
  • ചിത്രത്തിൽ ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രമായി ആണ് അന്ന ബെൻ എത്തുന്നത്.
  • ചിത്രത്തിൻറെ ട്രെയിലറിലും അന്നയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
  • മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്.
  • രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന.
Naradhan Character Poster : നാരദനിൽ ഷാക്കിറ മുഹമ്മദായി അന്ന ബെന്‍; ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

Kochi : ടോവിനോ തോമസിന്റെ (Tovino THomas) ഏറ്റവും പുതിയ ചിത്രം നാരദനിലെ (Naradhan) പുതിയ ക്യാരക്ടർ പോസ്റ്റർ (Character Poster) പുറത്ത് വിട്ടു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന അന്ന ബെന്നിന്റെ (Anna Ben) ക്യാരക്ടർ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രമായി ആണ് അന്ന ബെൻ എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലറിലും അന്നയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിക് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

ALSO READ: Naradhan Movie | ദുരൂഹത ഉണർത്തി നാരദൻ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കഴിഞ്ഞ 25 ന് പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോ​ഗ് വളരെ ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.

ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നാണ് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു. അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്.

ALSO READ: Hridayam Movie Song | 'താതക തെയ്താരെ'...പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ​ഗാനമെത്തി

ജനുവരി  27 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ALSO READ: Padma Trailer : "വട്ടോളി പദ്മജ" സുരഭിയുടെ 'പദ്മ'യുടെ ടീസറെത്തി

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാ​ഗ്രഹണം. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News