ചലച്ചിത്ര താരം നസീറുദ്ദിന്‍ ഷാ ആശുപത്രിയില്‍?

ബോളിവുഡ് താരം അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിവാന്‍ ഷാ. 

Last Updated : May 2, 2020, 11:18 AM IST
ചലച്ചിത്ര താരം നസീറുദ്ദിന്‍ ഷാ ആശുപത്രിയില്‍?

ബോളിവുഡ് താരം അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിവാന്‍ ഷാ. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പിതാവിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വിവാന്‍ വ്യക്തമാക്കിയിരിക്കുന്നത്. പിതാവിന്‍റെ സുഖവിവരങ്ങള്‍ അന്വേഷിച്ചവര്‍ക്ക് നന്ദിയറിയിച്ച വിവാന്‍ അദ്ദേഹം വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി. 

'എല്ലാം സുഖമായിരിക്കുന്നു. ബാബയ്ക്ക് കുഴപ്പമൊന്നുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന എല്ലാ വാര്‍ത്തകളും വ്യാജമാണ്.' -വിവന്‍ കുറിച്ചു. അടുത്തിടെ മരിച്ച ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വിവാന്‍ പറഞ്ഞു. 

ലോക്ക് ഡൌണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ട്രെയിന്‍ ഓടിത്തുടങ്ങി; ആദ്യ യാത്ര? 

 

'ഇര്‍ഫാന്‍ ഭായിക്കും ചിണ്ടുജിയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ ഒരുപാടു മിസ്‌ ചെയ്യുന്നു. അവരുടെ കുടുബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു. ഹൃദയം തകര്‍ന്നിരിക്കുകയാണ്. നമ്മള്‍ക്ക് ഇതൊരു വലിയ നഷ്ടമാണ്.' -വിവാന്‍ കുറിച്ചു. 

തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി നസീറുദ്ദിന്‍ ഷായും രംഗത്തെത്തിയിരുന്നു. ലോക്ക് ഡൌണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയാണെന്നും വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

ഇര്‍ഫാന്‍ ഖാന്‍റെയും ഋഷി കപൂറിന്‍റെയും മരണത്തിനു പിന്നാലെ അസുഖബാധിതനായി നസീറുദ്ദിന്‍ ഷായെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന രീതിയില്‍  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

Trending News