Niranj Raju Marriage: നിരഞ്ജ് മണിയൻ പിള്ള രാജു വിവാഹിതനായി; വധു നിരഞ്ജന

Niranj Maniyanpilla Raju Wedding : പാലിയം കൊട്ടാരത്തില്‍വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.  ഇന്ന്, ഡിസംബർ 8 രാവിലെ 9.15 നായിരുന്നു വിവാഹം. 

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 02:23 PM IST
  • പാലിയം കൊട്ടാരത്തില്‍വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.
    പാലിയം കൊട്ടാരത്തിലെ അംഗമായ നിരഞ്ജനയാണ് നിരഞ്ജ് മണിയൻ പിള്ള രാജുവിന്റെ വധു.
  • ഇന്ന്, ഡിസംബർ 8 രാവിലെ 9.15 നായിരുന്നു വിവാഹം.
  • അടുത്ത ബന്ധുക്കളും, സിനിമ മേഖലയിലെ ചില പ്രമുഖരും എത്തിയ വിവാഹം വളരെ ലളിതമായ രീതിയിലാണ് നടത്തിയത്.
Niranj Raju Marriage:  നിരഞ്ജ് മണിയൻ പിള്ള രാജു വിവാഹിതനായി; വധു നിരഞ്ജന

നടനും മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻ പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാരത്തില്‍വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.  പാലിയം കൊട്ടാരത്തിലെ അംഗമായ നിരഞ്ജനയാണ് നിരഞ്ജ് മണിയൻ പിള്ള രാജുവിന്റെ വധു. ഇന്ന്, ഡിസംബർ 8 രാവിലെ 9.15 നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും, സിനിമ മേഖലയിലെ ചില പ്രമുഖരും എത്തിയ വിവാഹം വളരെ ലളിതമായ രീതിയിലാണ് നടത്തിയത്. ഡിസംബർ പത്തിന് വിവാഹ റിസപ്ഷൻ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയും ഭാര്യ സുൽഫത്തും വിവാഹത്തിൽ സന്നിഹിതരായിരുന്നു. ജയറാം, ജഗദീഷ്, കുഞ്ചന്‍, സംവിധായകൻ സേതു, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രഞ്ജിത്ത്, ചിപ്പി തുടങ്ങി സിനിമ രംഗത്ത് നിന്ന് നിരവധി പ്രമുഖരാണ് വിവിവാഹ ചടങ്ങിൽ പങ്കെടുത്തത്. വധു നിരഞ്ജന ഫാഷൻ ഡിസൈനർ ആണ്.  ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആളാണ് നിരഞ്ജന.ബോബി, ഡ്രാമ,  സകലകലശാല, സൂത്രക്കാരൻ, ഫൈനൽസ്, ഒരു തത്വിക അവലോകനം എന്നിവയാണ് നിരഞ്ജിന്റെ മറ്റ് ചിത്രങ്ങൾ. വിവാഹ ആവാഹനം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ALSO READ: Kakkipada Movie: "ഇവിടെ ഭരിക്കുന്നത് പോലീസ് അല്ല പിണറായി വിജയനാ”; "കാക്കിപ്പട "ടീസർ പുറത്തിറങ്ങി

കാക്കിപ്പടയാണ് നിരഞ്ജ് മണിയൻ പിള്ള രാജുവിന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം. നിരഞ്ജിനെ കൂടാതെ അപ്പാനി ശരത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് കാക്കിപ്പടയെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട. എസ്.വി.പ്രൊഡക്ഷൻസിൻ്റ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമിക്കുന്നത്.

പൂർണമായും ത്രില്ലർ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്. പോലീസുകാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ കാക്കിപ്പട.  പോലീസ്സ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് കാക്കിപ്പട.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News