ദിലീപ് ചിത്രം 'ഈ പറക്കും തളിക'യിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നിത്യ ദാസ്. നിത്യയുടെ ആദ്യ ചിത്രം തന്നെ ഹിറ്റായിരുന്നു. ഇതോടെ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്.
കോഴിക്കോട് താമസ്സമാക്കിയ താരം പിന്നീട് കൺമഷി, ബാലേട്ടൻ, നരിമാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു. 2007 ലായിരുന്നു എയർ ഇന്ത്യ ഉയോഗസ്ഥനായ അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ (Nithya Das) വിവാഹം ചെയ്തത്.
Also Read: മഴ വരും മുന്‍പ് ഞങ്ങളിതൊന്നു തീര്‍ത്തോട്ടെ... വൈറലായി നിത്യയുടെ ഡാന്‍സ്
അരവിന്ദ് കശ്മീർ സ്വദേശിയാണ്. ഏറെ നാളത്തെ പ്രണയത്തിനോടുവിലായിരുന്നു ഗുരുവായൂരിൽ വച്ച് ഇരുവരുടേയും വിവാഹം നടന്നത്. ഇപ്പോൾ നിത്യയ്ക്ക് രണ്ട് മക്കളാണ് ഉള്ളത് ഒരു മകളും മകനും. മകൾക്ക് അമ്മയുടെ അതേ രൂപമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നിത്യ എപ്പോഴും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകളോടൊപ്പമുള്ള നിത്യയുടെ ഡാൻസ് വൈറലാകുകയാണ്. വീഡിയോ കാണാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...