Nalla Samayam : കള്ള് അല്ല എംഡിഎംഎയാണ്; ഒമർ ലുലുവിന്റെ നല്ല സമയം ട്രെയിലർ

Nalla Samayam Movie Trailer നേരത്തെ കോഴിക്കോട് ഒരു സ്വകാര്യ മാളിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 10:41 PM IST
  • ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • ഇർഷാദ് അലിയും വിജീഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
  • ചിത്രത്തിലെ നായികമാരായി എത്തുന്നത് 5 പുതുമുഖ താരങ്ങളാണ്.
  • കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Nalla Samayam : കള്ള് അല്ല എംഡിഎംഎയാണ്; ഒമർ ലുലുവിന്റെ നല്ല സമയം ട്രെയിലർ

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്കിയിരിക്കുന്നത്. ഒരു ഫൺ സ്റ്റോണർ എന്ന തലത്തിലാണ് നല്ല സമയം ഒരുക്കിയിരിക്കുന്നതെന്ന് മനസ്സിലാക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.  ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഇർഷാദ് അലിയും വിജീഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് മൂന്ന് പുതുമുഖ താരങ്ങളാണ്.  കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

നേരത്തെ കോഴിക്കോട് ഒരു സ്വകാര്യ മാളിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. അതിഥിയായി നടി ഷക്കീല എത്തുന്നത് സുരക്ഷ പ്രശ്നങ്ങൾക്ക് വഴി ഒരുക്കുമെന്ന് മാൾ അധികൃതർ പറഞ്ഞുയെന്ന് ഒമർ ലുലു അറിയിച്ചിരുന്നു. തുടർന്നാണ് പരിപാടി ഉപേക്ഷിച്ച് സാധാരണയായി സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്ത് വിടുകയായിരുന്നു.

ALSO READ : 'ഷക്കീല അതിഥിയാണെങ്കിൽ പരിപാടി നടത്താൻ പറ്റില്ല'; കോഴിക്കോട് ഹൈലൈറ്റ് മാളിനെതിരെ ഒമർ ലുലു; നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ച് ഉപേക്ഷിച്ചു

ഒരു കമ്പ്ലീറ്റ് ഫൺ സ്റ്റോണറായിട്ടാണ് ചിത്രം ഒരുക്കിയിരക്കുന്നതെന്ന് പോസ്റ്ററിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. ചിത്രത്തിൻറെ ട്രെയ്‌ലർ ഇന്ന്, ഒക്ടോബർ 19 ന് വൈകിട്ട് എത്തും.

സിനിമയിലെ 5 പുതുമുഖ നായികമാരെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രൊമോ ഗാനവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി എന്ന റാപ്പ് ഗാനമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നടി മറീന മൈക്കളും ബിഗ് ബോസ് താരം ജാസ്മിൻ മൂസയും പ്രൊമോ ഗാനത്തിൽ എത്തുന്നുണ്ട്. നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News