#Home : ഹോം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു, പ്രധാന കഥപാത്രങ്ങളായി ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും

#Home malayalam movie 2021 Indrans ശ്രീനാഥ് ഭാസിയും (Sreenath Bhasi) കേന്ദ്രകഥപാത്രളായി എത്തുന്ന ഹോമെന്ന് ചിത്രമാണ് OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ (Amazon Prime Video) റിലീസ് ചെയ്തു

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 12:15 AM IST
  • കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഫിലിപ്പ്സ് ആൻഡ് മങ്കിപ്പെൻ എന്ന സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ്.
  • ഫ്രൈ ഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചരിക്കുന്നത്.
  • തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നെസ്ലൻ കുരുതിക്ക് ശേഷം പ്രധാനമായ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
  • കൂടാതെ മഞ്ജു പിള്ളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
#Home : ഹോം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു, പ്രധാന കഥപാത്രങ്ങളായി ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും

Kochi : ചരിത്രത്തിൽ ആദ്യമായി ഓണ ചിത്രം OTT റിലീസ് ചെയ്തു. ഇന്ദ്രൻസും (Indrans) ശ്രീനാഥ് ഭാസിയും (Sreenath Bhasi) കേന്ദ്രകഥപാത്രളായി എത്തുന്ന ഹോമെന്ന് ചിത്രമാണ് OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ (Amazon Prime Video) റിലീസ് ചെയ്തരിക്കുന്നത്. 

കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഫിലിപ്പ്സ് ആൻഡ് മങ്കിപ്പെൻ എന്ന സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ്. ഫ്രൈ ഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചരിക്കുന്നത്.

ALSO READ : Home Movie Official Trailer- "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാൻ പോവുന്നത് നീ വിശ്വസിക്കത്തേയില്ല"

തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നെസ്ലൻ കുരുതിക്ക് ശേഷം പ്രധാനമായ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ മഞ്ജു പിള്ളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ALSO READ : Keshu Ee Veedinte Nadhan : ദിലീപിന്റെ സ്റ്റാൻഡേർഡിന് അനുസരിച്ച് വരികൾ കുറിച്ച് നാദിർഷ, കേശു ഈ വീടിന്റെ നാഥനിലെ ആദ്യ ഗാനവുമായി ദിലീപും നാദിർഷയും

ലോക്ഡൗണും വർക്ക് ഫ്രം ഹോമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്ന് ട്രെയലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. 

ALSO READ : Kaapa Movie: പൃഥ്വിയുടെ B​ig Surprise ഇതാണ്, 'കാപ്പ' വരുന്നു

ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നെസ്ലൻ, എന്നിവർക്ക് പുറമെ KPAC ലളിത, ജോണി ആന്റണി, അജു വർഗീസ്, ശ്രീകാന്ത് മുരളി, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റ് കഥപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News