Super Sharanya OTT: കാണാൻ തയ്യറായിക്കോളു; സൂപ്പർ ശരണ്യ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു

  2022 ജനുവരി 7ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു 

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 02:31 PM IST
  • സുജിത്ത് പുരുഷനാണ് സൂപ്പർ ശരണ്യയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്
  • സ്റ്റക്ക് കൗസിന്റെ ബാനറിൽ ഗിരീഷ് എംഡിയും ഷെബിൻ ബെക്കറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്
  • അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ മികച്ച താരനിരയും അണി നിരക്കുന്നു
Super Sharanya OTT: കാണാൻ തയ്യറായിക്കോളു; സൂപ്പർ ശരണ്യ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു

തീയ്യേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ സൂപ്പർ ശരണ്യയുടെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം  മാർച്ച് രണ്ടാം വാരത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ചിത്രത്തിൻറെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചത്.

Super Sharanya OTT Release Date

മാർച്ച് 11-ന് സീ ഫൈവിലാണ് ചിത്രം എത്തുന്നത്. സീ ഫൈവ് സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം കാണാം.  2022 ജനുവരി 7ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു . എന്നാൽ കോവിഡ് മൂന്നാം തരംഗം എത്തിയതോടെ തീയ്യേറ്ററുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. 

സുജിത്ത് പുരുഷനാണ്  സൂപ്പർ ശരണ്യയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. എഡിറ്റിങ്-ആകാശ് വർഗീസ്. സ്റ്റക്ക് കൗസിന്റെ ബാനറിൽ ഗിരീഷ് എംഡിയും ഷെബിൻ ബെക്കറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നെസ്ലിൻ, വിനീത് വിശ്വമെന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അന്റണി വർഗീസ് പെപ്പെ അതിഥി താരമായി സിനിമയിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News