Padma : സുരഭി ലക്ഷ്‍മിയുടെ പദ്‌മയിലെ ആദ്യ ഗാനമെത്തി; വരികൾ ഒരുക്കിയത് അനൂപ് മേനോൻ

'കാണാതെ കണ്ണിനുള്ളില്‍' എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 04:22 PM IST
  • 'കാണാതെ കണ്ണിനുള്ളില്‍' എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
    ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്.
  • വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നിനോയ് വര്‍ഗീസാണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്.
Padma : സുരഭി ലക്ഷ്‍മിയുടെ പദ്‌മയിലെ ആദ്യ ഗാനമെത്തി; വരികൾ ഒരുക്കിയത് അനൂപ് മേനോൻ

Kochi : അനൂപ് മേനോന്റെ സംവിധാനത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം പദ്‌മയിലെ പുതിയ ഗാനമെത്തി.  'കാണാതെ കണ്ണിനുള്ളില്‍' എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നിനോയ് വര്‍ഗീസാണ്. ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്.

ചിത്രത്തിൽ സുരഭി ലക്ഷ്മിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പത്മയ്ക്കുണ്ട്. സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്.  ദേശിയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പത്മ.

ALSO READ: Malayalam OTT Update : കാത്തിരുപ്പുകൾക്ക് ഒടുവിൽ അജ​ഗജാന്തരം, ജാന്‍.എ,മന്‍, കുഞ്ഞെല്‍ദോ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു

 ചിത്രത്തിൽ അനൂപ് മേനോനെയും സുരഭി ലക്ഷ്മിയെയും കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയ ഉടൻ തന്നെ വൻ ജനശ്രദ്ധയാണ് ആകര്ഷിച്ചിരുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. ചിത്രത്തിന്റെ കലാസംവിധനം ദുന്ദു രഞ്ജീവാണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് ബാദുഷയാണ്. ചിത്രത്തിന്റെ എഡിറ്റര്‍ സിയാന്‍ ശ്രീകാന്തും, സംഗീതം ചെയ്തിരിക്കുന്നത് നിനോയ് വർഗീസുമാണ്. സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അനില്‍ ജി ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News