DA Arrear: 18 മാസത്തെ DA കുടിശിക ഈ മാസം ലഭിക്കുമോ? ലഭിക്കുമെങ്കിൽ എപ്പോൾ? അറിയാം...

7th Pay Commission DA Arrear: 18 മാസത്തെ കുടിശ്ശികയെക്കുറിച്ചുള്ള ചർച്ച നിലവിൽ  വീണ്ടും ശക്തിമാകുകയാണ്. ഇത് ശരിക്കും കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ആശ്വാസ വാർത്തയാണ്.

Written by - Ajitha Kumari | Last Updated : Nov 14, 2024, 03:41 PM IST
  • 18 മാസത്തെ DA കുടിശിക കിട്ടുമോ?
  • ഈ മാസം 20 ന് ആദ്യ ഗഡു അക്കൗണ്ടിൽ വരുമോ?
DA Arrear: 18 മാസത്തെ DA കുടിശിക ഈ മാസം ലഭിക്കുമോ? ലഭിക്കുമെങ്കിൽ എപ്പോൾ? അറിയാം...

7th Pay Commission DA Arrear Latest News: നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോ ഉണ്ടെങ്കിൽ ഇതാ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്.  ഈ വാർത്ത നിങ്ങൾക്ക് സന്തോഷം നൽകും എന്നതിൽ സംശയം വേണ്ട. 

Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...ശമ്പളത്തിൽ 52% വർദ്ധനവുണ്ടായേക്കാം!

18 മാസത്തെ ഡിഎ കുടിശ്ശികയെ (DA Arrear) സംബന്ധിച്ച് ചില വാർത്തകൾ അടുത്തിടെ ഉയർന്നുവരുന്നുണ്ട്. അതിനെ കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ട് എന്നാണ് ചില സൂചനകൾ ലഭിക്കുന്നത്. മാത്രമല്ല ഈ തുക എപ്പോൾ ലഭിക്കുമെന്നും വാർത്തയുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചുള്ള പുത്തൻ വിവരങ്ങൾ അറിയാം...

കുറച്ചു ദിവസം കുടിശികയുമായി ബന്ധപ്പെട്ട വാർത്തകളോന്നും പുറത്തുവരുന്നില്ലായിരുന്നു.  അതിനിടയ്ക്ക് 18 മാസത്തെ കുടിശിക ലഭിക്കില്ലെന്നും വർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ DA Arrear ലഭിക്കുമെന്ന വാർത്ത വീണ്ടും പുറത്തുവരുന്നു. ഇത് സത്യമാണെങ്കിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകും. കുടിശിക ലഭിച്ചാൽ അത്  കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അടിപൊളി സമ്മാനമാകും എന്നതിൽ സംശയമില്ല. ഇങ്ങനൊരു തീരുമാനം വന്നാൽ ഇവരുടെ അക്കൗണ്ടിൽ വൻ തുക എത്തും.  

Also Read: സംസ്ഥാനത്ത് നാളികേര വില സർവകാല റെക്കോഡിൽ; കിലോ 47 രൂപ!

ലോകം കൊറോണ മഹാമാരിക്ക് അടിമപ്പെട്ട കാലം നമ്മൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അന്നുണ്ടായ സാഹചര്യം ഓർമ്മിക്കാനുള്ള ധൈര്യം പോലും നമുക്കാർക്കും ഉണ്ടാകില്ല.  ഈ സമയം എല്ലാ രാജ്യങ്ങളും തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇന്ത്യയിലെ സാഹചര്യവും കുറവല്ലായിരുന്നു.  ഈ സമയത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചിരുന്നു. ഈ തുക അന്നത്തെ അത്യാവശ്യങ്ങൾക്കായി വിനിയോഗിച്ചു.

ശേഷം സ്ഥിതിഗതികൾ പരിഹരിച്ച ഉടൻ തന്നെ ജീവനക്കാർക്ക് DA കൊടുത്ത് തുടങ്ങി. എന്നാൽ 18 മാസം നൽകാതിരുന്ന DA കുടിശ്ശിക ജീവനക്കാർക്ക് കൊടുത്തില്ല. ആ അരിയർ തുക (DA Arrear) അനുവദിക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. നവംബർ 20 നകം ആ തുക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനം സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

Also Read: സ്വർണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 880 രൂപ!

കോവിഡ് പാൻഡെമിക് മൂലം സർക്കാരിന് മേലുണ്ടായ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് 2020 ജനുവരി, 2020 ജൂലൈ, 2021 ജനുവരി മാസങ്ങളിലെ മൂന്ന് DA തുകകളാണ് സർക്കാർ മരവിപ്പിച്ചത്. ഈ കുടിശ്ശിക തുക അനുവദിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയില്ലെന്നും അടുത്ത ഡിഎ വർദ്ധനവ് ജീവനക്കാർക്ക് പ്രതീക്ഷിക്കാമെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സർക്കാർ അറിയിച്ചിരുന്നു. കുടിശ്ശിക സംബന്ധിച്ച് ഇതുവരെ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും ദിവസങ്ങൾക്ക് മുമ്പ് നടന്ന യോഗത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

DA Arrear: ഡിഎ കുടിശ്ശികയുടെ ആദ്യ ഗഡു നവംബർ 20ന്?

കൊറോണ കാലയളവിൽ താൽക്കാലികമായി നിർത്തിവച്ച ഡിഎ കുടിശികയുടെ ആദ്യ ഗഡു നവംബർ 20 ന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന വാർത്ത. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ദീപാവലിക്ക് മുൻപും ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഇപ്പോൾ അത് കൂടുതൽ ശക്തമായിരിക്കുകയാണ്. ഇതിൻ്റെ പ്രയോജനം ഒരു കോടിയിലധികമുള്ള ജീവനക്കാർക്ക് ലഭിക്കും.

Also Read: 12 വർഷത്തിനു ശേഷം മിഥുന രാശിയിൽ ഗജലക്ഷ്മീ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!

സർക്കാർ ഈ DA കുടിശിക തുക അനുവദിച്ചാൽ രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. ഈ കുടിശ്ശിക ജീവനക്കാരെ സാമ്പത്തികമായി ശക്തമാക്കും. ഈ തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പറയുന്നത്. അടുത്ത ഡിഎയെ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കുമ്പോൾ ഈ മാസം 18 മാസത്തെ ഡിഎ കുടിശ്ശിക അനുവദിക്കുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ തുകയുടെ ഒരു ഗഡുവെങ്കിലും സർക്കാരിന് ഈ മാസം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം വിവിധ ജീവനക്കാരുടെ സംഘടനകൾ പലതവണ സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News