കൃഷ്ണശങ്കർ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന കോമഡി ചിത്രം; പട്ടാപ്പകല്ലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 10:17 PM IST
  • ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്.
കൃഷ്ണശങ്കർ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന കോമഡി ചിത്രം; പട്ടാപ്പകല്ലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.  നിവിൻ പോളി, ആന്റണി വർഗീസ്‌, ഷൈൻ ടോം ചാക്കോ, ലിസ്റ്റിൻ സ്റ്റീഫൻ, വേദിക, ശരത് അപ്പാനി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്. 

എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ,  രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ,  ഗീതി സംഗീത,  ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ALSO READ : Keerthy Suresh : കീർത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു; പേര് കന്നിവെടി

ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. 

പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ജിസ്മോൻ ജോർജ്, രാകേഷ് കൃഷ്ണൻ ജി, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News