കുഞ്ഞുവാവയ്ക്ക് പേരിട്ട് പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച് താരം

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന  ഏറെ ആരാധകരുള്ള താര ജോഡികളാണ്  പേളി മാണിയും  ശ്രീനിഷും...  

Written by - Zee Hindustan Malayalam Desk | Last Updated : Apr 16, 2021, 07:28 PM IST
  • കുഞ്ഞുവാവയുടെ പേരിടീല്‍ ചടങ്ങിന്‍റെ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് പേളി...
  • കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവെച്ച താരദമ്പതികള്‍ മകളുടെ പേരും ആരാധകരുമായി പങ്കുവച്ചു. "നിലാ ശ്രീനിഷ്" എന്നാണ് ദമ്പതികള്‍ കുഞ്ഞിന് നല്‍കിയിരിയ്ക്കുന്ന പേര്...!
കുഞ്ഞുവാവയ്ക്ക്  പേരിട്ട്   പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച് താരം

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന  ഏറെ ആരാധകരുള്ള താര ജോഡികളാണ്  പേളി മാണിയും  ശ്രീനിഷും...  

താരങ്ങളുടെ വിശേഷങ്ങള്‍ക്കായി  ആരാധകര്‍ കാത്തിരിയ്ക്കാറുണ്ട്... ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ്  പേളി മാണിക്കും  (Pearle Maaney) ശ്രീനിഷ് അരവിന്ദിനും  (Srinish Aravind) പെണ്‍കുഞ്ഞ് ജനിച്ചത്‌...  

ബിഗ് ബോസ് ഒന്നാം സീസണില്‍ പങ്കെടുത്ത  ഇവരുടെയും  പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഗര്‍ഭിണിയായതുമുതല്‍  ഓരോ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായിരുന്നു പേളി മാണി... 

ജൂണിലാണ് താന്‍ ഗര്‍ഭിണിയാണെന്ന  വിവരം പേളി ആരാധകരെ അറിയിയ്ക്കുന്നത്‌.  തുടര്‍ന്ന് ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലായിരുന്നു പേളിയും ശ്രീനിഷും.. കുഞ്ഞ് ജനിച്ച വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.  പെണ്‍കുഞ്ഞ് പിറന്ന വിശേഷം പങ്കുവെച്ചതിന് പിന്നാലെ പേളിക്കും ശ്രീനിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് താരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Also read: Pearle ക്കും Srinish നും പെൺകുഞ്ഞ്; ആദ്യ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുഞ്ഞുവാവയുടെ  വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ്  പേളി ഇതുവരെ പങ്കുവെച്ചത്. അവയെല്ലാം  നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. 

Also raed: പൊതിച്ചോറ് കഴിക്കാന്‍ മോഹം, പിന്നൊന്നും നോക്കിയില്ല, ഇല വെട്ടാന്‍ ഇറങ്ങി പേര്‍ളി മാണി

അതേസമയം , കുഞ്ഞുവാവയുടെ പേരിടീല്‍ ചടങ്ങിന്‍റെ  വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍   എത്തിയിരിയ്ക്കുകയാണ്  പേളി... കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവെച്ച താരദമ്പതികള്‍ മകളുടെ പേരും ആരാധകരുമായി പങ്കുവച്ചു.  "നിലാ ശ്രീനിഷ്" എന്നാണ് ദമ്പതികള്‍ കുഞ്ഞിന് നല്‍കിയിരിയ്ക്കുന്ന പേര്...!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

പേളിയുടെയും ശ്രീനിഷിന്‍റെയും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

മുന്‍പ് തിരഞ്ഞെടുപ്പ് ദിവസം  വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷി പുരുണ്ട വിരലില്‍ മകള്‍ ചുറ്റിപിടിച്ചിരിക്കുന്ന ഫോട്ടോ  പേളി പങ്കുവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqAios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News