ടിവി താരങ്ങളായ പേർളി മാണി (Pearle Maaney) - ശ്രീനിഷ് അരവിന്ദ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രീനിഷാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. പേർളിയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് ശനിയാഴ്ച്ച തന്നെ അറിയിച്ചിരുന്നു. ശനിയാഴ്ചയാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഞയറാഴ്ച്ചയോടെ പേർളി മാണിയും കുഞ്ഞ് പിറന്ന വിവരം സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെയ്ക്കുന്നതോടൊപ്പം കുട്ടിയുടെ ആദ്യ ചിത്രവും പങ്ക് വെച്ചിരുന്നു.
ആരാധകർ ഏറെ ആകാംഷയോടെ ഉറ്റ് നോക്കിയിരുന്ന സമയമായിരുന്നു പേർളിയുടെ ഗർഭക്കാലം. ഗർഭകാലത്തെ ഓരോ ചെറിയ സംഭവങ്ങളും പേര്ളിയും (Pearle Maaney) ശ്രീനിഷും സാമൂഹ്യ മാധ്യമങ്ങളിലൂടെ (Social Media) ആരാധകരുമായി പങ്ക് വെച്ചിരുന്നു. അത് കൊണ്ട് തന്നെ ഇപ്പോൾ കുട്ടിയുടെ ആദ്യ ചിത്രവും പ്രേക്ഷകരുമായി കുട്ടിയുടെ ആദ്യ ചിത്രം പങ്ക് വെച്ചത്.
ALSO READ: Hrithik Roshan: കടൽ തീരത്തെ ഹൃത്വിക് റോഷന്റെ പുതിയ വീടിന് കടലുമായി ഏറെ ബന്ധം; കാണാം ചിത്രങ്ങൾ
കുട്ടിയുടെ ചിത്രത്തിനൊപ്പം പേർളി " ഞങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചു. ഈ മനോഹരമായ നിമിഷം നിങ്ങൾ ഏവരുമായി പങ്ക് വെയ്ക്കണമെന്ന് തോന്നി. ഞങ്ങൾ രണ്ട് പേരുടെയും ആദ്യ ചിത്രം നിങ്ങളുമായി പങ്ക് വെയ്ക്കുന്നു. ഞങ്ങൾ രണ്ട് പേരും സുഖമായി ഇരിക്കുന്നു. ശ്രീനിഷിന് (Srinish Aravind) നല്ല ഉറക്കക്ഷീണമുണ്ട്. എന്നാൽ അത് പ്രശ്‌നമല്ല. എല്ലാവരും കുഞ്ഞിന്റെ ചിത്രം പങ്ക് വെയ്ക്കണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും. നിങ്ങൾ ഓരോത്തരും ഏറെ കുടുംബമായതിനാൽ ചിത്രം പങ്ക് വെച്ചതിൽ എനിക്ക് പ്രശനം തോന്നുന്നില്ല. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും" കുറിച്ചു.
ഇപ്പോൾ പേർളിയുടെ സുഹൃത്തുക്കളും ആരാധകരും ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്തെത്തികൊണ്ടിരിക്കുകയാണ്. കുഞ്ഞ് ജനിച്ചുവെന്ന വാർത്ത അറിഞ്ഞത് മുതൽ കുട്ടിയുടെ ചിത്രം കാണാൻ അക്ഷമരായി കാത്തിരിക്കുകയായിരുന്നു പേർളിയുടെയും ശ്രീനിഷിന്റെയും ആരാധകർ. ബിഗ് ബോസിൽ (Bigg Boss) പങ്കെടുത്തപ്പോഴാണ് പേർളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2019 മേയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...