Point Range: 'തച്ചക്ക് മച്ചക്ക്', ആക്ഷൻ ത്രില്ലർ ചിത്രം പോയിൻ്റ് റേഞ്ചിലെ ലിറിക്കൽ ​ഗാനം

Point Range Movie: മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഡിഎം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 02:04 PM IST
  • 'തച്ചക്ക് മച്ചക്ക്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
  • കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.
  • സഹ നിര്‍മ്മാണം സുധീർ 3D ക്രാഫ്റ്റ് ഫിലിം കമ്പനി.
Point Range: 'തച്ചക്ക് മച്ചക്ക്', ആക്ഷൻ ത്രില്ലർ ചിത്രം പോയിൻ്റ് റേഞ്ചിലെ ലിറിക്കൽ ​ഗാനം

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ' പോയിന്റ് റേഞ്ച്' എന്ന ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. 'തച്ചക്ക് മച്ചക്ക്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സഹ നിര്‍മ്മാണം സുധീർ 3D ക്രാഫ്റ്റ് ഫിലിം കമ്പനി. പ്രദീപ് ബാബുവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അൻവർ സാദത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. അജയ് ഗോപാലാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. 

സൈനു ചാവക്കാടനാണ് ചിത്രത്തിന്റെ സംവിധായകൻ. ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ, ജോയി ജോൺ ആന്റണി, ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ (ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെൻ, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഡിഎം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read: Malaikkottai Vaaliban: ഈസ്റ്റർ ആശംസകൾക്കൊപ്പം പുതിയ അപ്ഡേറ്റും; 'മലൈക്കോട്ടൈ വാലിബനായി' കാത്ത് പ്രേക്ഷകർ

 

മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക് ബോണി അസ്സനാറും, മനു എസ് പ്ലാവിലയും തിരക്കഥ രചിച്ചിരിക്കുന്നു. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ  കെ സി. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ്. അസോസിയേറ്റ് ക്യാമറമാൻ: ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ , അസോസിയേറ്റ് ഡയറക്ടേർസ്: അനീഷ് റൂബി, പോൾ ബെൻജമിൻ , കലാസംവിധാനം: ഷെരീഫ് CKDN , മ്യൂസിക് : പ്രദീപ് ബാബു ,ബിമൽ പങ്കജ്, സായി ബാലൻ , ആക്ഷൻ: റണ്‍ രവി, കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കർ സ്പ്രിംഗ്, മനു, മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റുംസ്: അനിൽ കോട്ടൂളി , ബിജിഎം :സായിബാലൻ, സ്റ്റിൽസ്: പ്രശാന്ത് Eyeidea , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നികേഷ് നാരായൺ, ഡിസൈൻ :  ആന്റണി സ്റ്റീഫൻ, പിആർഒ : ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News