Ponniyin Selvan I Movie : പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളുടെ പേര് ട്വിറ്റർ ഹാൻഡിലിന് നൽകി താരങ്ങൾ

Ponniyin Selvan Movie Update : ജയം രവി അരുൺമൊഴി വർമ്മനെന്നും, തൃഷ കുന്ദവിയെന്നും, വിക്രം ആദിത്യ കരികാലനെന്നുമാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലുകൾക്ക് പേര് നൽകിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 01:50 PM IST
  • ജയം രവി അരുൺമൊഴി വർമ്മനെന്നും, തൃഷ കുന്ദവിയെന്നും, വിക്രം ആദിത്യ കരികാലനെന്നുമാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലുകൾക്ക് പേര് നൽകിയിരിക്കുന്നത്.
  • രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാ​ഗം 2022 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
  • ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു.
Ponniyin Selvan I Movie : പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളുടെ പേര് ട്വിറ്റർ ഹാൻഡിലിന് നൽകി താരങ്ങൾ

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിലെ താരങ്ങളുടെ ട്വിറ്റർ ഹാൻഡിലുകളുടെ പേരാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജയം രവി അരുൺമൊഴി വർമ്മനെന്നും, തൃഷ കുന്ദവിയെന്നും, വിക്രം ആദിത്യ കരികാലനെന്നുമാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലുകൾക്ക് പേര് നൽകിയിരിക്കുന്നത്. ഇവരുടെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണിത്. എന്നാൽ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന നടൻ കാർത്തി  ട്വിറ്റർ ഹാൻഡിലിന്റെ പേര് മാറ്റിയിട്ടില്ല.  രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാ​ഗം 2022 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. 

ചിത്രത്തിൽ നായക കഥാപാത്രം പൊന്നിയിൻ സെൽവനായി എത്തുന്നത് ജയം രവിയാണ്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്.   ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ALSO READ: Ponniyin Selvan: പൊന്നിയിൻ സെൽവൻ ട്രെയിലർ പുറത്തിറങ്ങി

https://zeenews.india.com/malayalam/movies/grand-music-trailer-of-mani-r...

 പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ജയം രവി, തൃഷ, കാർത്തി, ഐശ്വര്യ എന്നിവരെകൂടാതെ , റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ചിത്രത്തിൻറെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. ചിത്രത്തിൻറെ ടീസറും ട്രെയ്‌ലറും ഗാനങ്ങളും ഒക്കെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉള്ളത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന  പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. 

ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News