Ponniyin Selvan: ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവൻ ഭാഗം ഒന്ന്' റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻറെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തിറങ്ങി. തമിഴ് സൂപ്പർതാരങ്ങളായ കമലഹാസനും രജനീകാന്തും ചേർന്നാണ് ചിത്രത്തിൻറെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കിയത്.
Unveiling the most awaited Tamil Trailer of #PS1 in the voice of @ikamalhaasan Sir!
In theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada! #PS1AudioLaunch #PS1Trailer #PonniyinSelvan #ManiRatnam @arrahman @madrastalkies_
— Lyca Productions (@LycaProductions) September 6, 2022
Also Read: സമുദ്രകുമാരി 'പൂങ്കുഴലി'യായി ഐശ്വര്യലക്ഷ്മി; പൊന്നിയിൻ സെൽവനിലെ ക്യാരക്ടർ പോസ്റ്റർ
500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.. സെപ്റ്റംബർ 30 ന് ചിത്രം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...