Ponniyin Selvan: റെക്കോർഡുകൾ തകർത്തോ? പൊന്നിയിൻ സെൽവൻ ആദ്യ ദിന കളക്ഷൻ ഇങ്ങനെ

ഏകദേശം 39 കോടിയോളം കളക്ഷൻ പൊന്നിയിൻ സെൽവൻ ആദ്യ ദിനത്തിൽ തന്നെ നേടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 02:10 PM IST
  • 2022ല്‍ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കുകയാണ് 'പൊന്നിയിൻ സെല്‍വൻ.
  • 'വിക്ര'ത്തിനെയും വലിമൈയെയും പിന്നിലാക്കിയാണ് പൊന്നിയിൻ സെല്‍വന്റെ മുന്നേറ്റം.
  • തമിഴ്‍നാട്ടില്‍ 23- 24 കോടി രൂപയ്‍ക്കടുത്ത് കളക്ഷനാണ് 'പൊന്നിയിൻ സെല്‍വൻ നേടിയത്.
Ponniyin Selvan: റെക്കോർഡുകൾ തകർത്തോ? പൊന്നിയിൻ സെൽവൻ ആദ്യ ദിന കളക്ഷൻ ഇങ്ങനെ

തമിഴകത്തെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' തിയേറ്ററുകൾ പ്രദർശനം തുടരുകയാണ്. ഇന്നലെ (സെപ്റ്റംബർ 30) ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആയത്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആധാരമാക്കി മണിരത്നം ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനകളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. പൊന്നിയിൻ സെൽവന് ആദ്യ ദിവസം മികച്ച കളക്ഷൻ നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏകദേശം 39 കോടിയോളം കളക്ഷൻ പൊന്നിയിൻ സെൽവൻ ആദ്യ ദിനത്തിൽ തന്നെ നേടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ല്‍ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കുകയാണ് 'പൊന്നിയിൻ സെല്‍വൻ. 'വിക്ര'ത്തിനെയും വലിമൈയെയും പിന്നിലാക്കിയാണ് പൊന്നിയിൻ സെല്‍വന്റെ മുന്നേറ്റം. തമിഴ്‍നാട്ടില്‍ 23- 24 കോടി രൂപയ്‍ക്കടുത്ത് കളക്ഷനാണ് 'പൊന്നിയിൻ സെല്‍വൻ നേടിയത്. വിജയ്‍യുടെ 'ബീസ്റ്റ്' മാത്രമാണ് പൊന്നിയിൻ സെൽവന് മുന്നിൽ തമിഴ്‍നാട്ടില്‍ നിന്നുള്ളത്. വടക്കേ ഇന്ത്യയില്‍ നിന്ന് 2.75 കോടി രൂപയാണ് 'പൊന്നിയിൻ സെല്‍വൻ' നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 3.25 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് നാല് കോടിയും നേടി. ആന്ധ്രാപ്രദേശ്/ തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 5.50 കോടിയും സ്വന്തമാക്കി.

Also Read: Ponniyin Selvan 1: പൊന്നിയിൻ സെല്‍വനില്‍ മൂന്ന് 'അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍' സൂപ്പര്‍ താരങ്ങള്‍! എവിടെ തുടങ്ങി, ഒടുവില്‍ എവിടെ എത്തി?

 

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ അണിനിരന്ന ചിത്രത്തിൽ എല്ലാവരും ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 125 കോടിക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്‍ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ മാസ്റ്റർ നൃത്ത സംവിധാനവും നിർവഹിച്ചു. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News