Por Thozhil Movie Review | അവിടെ നമ്മുക്കും ചങ്കിടിച്ചേക്കാം വിറച്ചേക്കാം, പ്രേക്ഷകരെ ടെൻഷനടിപ്പിക്കുന്ന പോർ തൊഴിൽ

Por Thozhil Movie Review in Malayalam: പിന്നീട് ഇമോഷണലി കണക്ട് ചെയ്യുന്ന ചിത്രങ്ങൾ പലതും തമിഴിലും മലയാളത്തിലും ഇറങ്ങിയെങ്കിലും അവയ്ക്കൊന്നും രാക്ഷസനു മുകളിൽ മുന്നിട്ടു നിൽക്കാൻ സാധിച്ചിട്ടില്ല

Written by - M.Arun | Edited by - Zee Malayalam News Desk | Last Updated : Jun 18, 2023, 06:15 PM IST
  • ചിത്രത്തിൽ എടുത്തു പറയേണ്ടത് കാസ്റ്റിം​ഗിനെ കുറിച്ചാണ്
  • ഓരോ കഥാപാത്രത്തിനും വളരെ വ്യക്തമാർന്ന പ്രാധാന്യം ചിത്രത്തിലുണ്ട്
  • പ്രതീക്ഷകളില്ലാതെ കാണാൻ സാധിക്കുന്ന ഒരു ‍ഡീസന്റ് ത്രില്ലർ
Por Thozhil Movie Review | അവിടെ നമ്മുക്കും ചങ്കിടിച്ചേക്കാം വിറച്ചേക്കാം, പ്രേക്ഷകരെ ടെൻഷനടിപ്പിക്കുന്ന പോർ തൊഴിൽ

ലോകസിനിമാ വെറൈറ്റികളെ കയ്യിലിട്ട് അമ്മാനമാടുന്ന സിനിമാപ്രേമികളെ പിടിച്ചിരുത്താൻ മാത്രം മികച്ച ത്രില്ലർ ചിത്രങ്ങൾ ഇന്ത്യയിൽ ഇറങ്ങുന്നില്ല എന്ന് വേണം പറയാൻ. 2018-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസനും മലയാളത്തിൽ അഞ്ചാം പാതിരയും വലിയ രീതിയിൽ സ്വീകാര്യത നേടി. പിന്നീട് ഇമോഷണലി കണക്ട് ചെയ്യുന്ന ചിത്രങ്ങൾ പലതും തമിഴിലും മലയാളത്തിലും ഇറങ്ങിയെങ്കിലും അവയ്ക്കൊന്നും രാക്ഷസനു മുകളിൽ മുന്നിട്ടു നിൽക്കാൻ സാധിച്ചിട്ടില്ല. അവിടേക്കാണ് പോർ തൊഴിൽ എത്തുന്നത്.

വി​ഗ്നേഷ് രാജയുടെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പോർ തൊഴിൽ. തമിഴ് കവി ഭാരതിയാരുടെ  പോർ തൊഴിൽ പഴഗ് എന്ന ആശയത്തിൽ നിന്നാണ് പോർ തൊഴിൽ എന്ന പേര് ചിത്രത്തിനായി തിരഞ്ഞെടുക്കുന്നത്. ആർട്ട് ഒഫ് വാർ അഥവ ' യുദ്ധ തന്ത്രം ' എന്നാണ് പേരിൻറെ അർഥം.

ഒരു പസിൽ ​ഗെയിം പോലെ തോന്നിക്കുന്ന കൊലപാതക പരമ്പരയെ രണ്ട് ഉദ്യോ​ഗസ്ഥർ ചേർന്ന് സോൾവ് ചെയ്യുന്നു. കൊലപാതകിയിലേക്ക് ഇരുവരും എത്തിച്ചേരുന്ന യാത്രയാണ് പോർ തൊഴിൽ പറയുന്നത്. പരിചയ സമ്പന്നനായ ഉദ്യോ​ഗസ്ഥനായ എസ്.പി ലോകനാഥനൊപ്പം (ശരത് കുമാർ) ഡിഎസ്പി ട്രെയ്നിയായി എത്തുന്ന പ്രകാശും (അശോക് സെൽവൻ) ചേർന്നാണ് പ്രതിയെ കണ്ടെത്തുന്നത്. ഇരുവർക്കും ഒരു പോലെ പ്രാധാന്യം നൽകിയുള്ള തിരക്കഥയാണ് ആൽഫ്ര‍‍ഡ് പ്രകാശും വി​ഗ്നേഷ് രാജയും ചേർന്ന് ഒരുക്കിയിരിക്കുന്നത്. അനാവശ്യമായ ഒരു ഡയലോ​ഗു പോലും ചിത്രത്തിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. 

ശരത് കുമാറിന്റെ കരിയർ ബെസ്റ്റ് അല്ലെങ്കിൽ പോലും ഈയടുത്ത കാലത്ത് ഇറങ്ങിയതിൽ ഒതുക്കമുള്ള പ്രകടനമായിരുന്നു പോർ തൊഴിലിൽ കണ്ടത്. മാത്രമല്ല വ്യത്യസ്ത തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ മികവ് പുലർത്തുന്ന അശോക് സെൽവനും വിസ്മയിപ്പിച്ചു. സിനിമ മുഴുവൻ ദുരൂഹത നിറക്കുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും അടുത്തത് എന്താവും എന്നത് ഊഹിക്കാൻ സാധിക്കുന്നുണ്ട്. എങ്കിലും ഓരോ സീനും ടെൻഷൻ നിറക്കുന്നുണ്ട്.  തിയേറ്ററിലെ നീണ്ട നിശബ്ദതക്കൊടുവിൽ ക്ലൈമാക്സിലെ രോമോഞ്ചം ഉണർത്തുന്ന സീനും ​ഗംഭീരമായി തോന്നി.

സം​ഗീത സംവിധാനം ജേക്സ് ബിജോയാണ് നിർവ്വഹിച്ചത്. ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പശ്ചാത്തല സം​ഗീതം പ്രധാന പങ്ക് വഹിക്കുന്നു.  ഒപ്പം കലൈസെൽവൻ ശിവാജിയുടെ മികച്ച സിനിമാറ്റോ​ഗ്രാഫിയും ഏറെ പ്രശംസനീയം. 

ചിത്രത്തിൽ എടുത്തു പറയേണ്ടത് കാസ്റ്റിം​ഗിനെ കുറിച്ചാണ്. ഓരോ കഥാപാത്രത്തിനും വളരെ വ്യക്തമാർന്ന പ്രാധാന്യം ചിത്രത്തിലുണ്ട്. അതിനോട് നീതിപുലർത്തുന്ന തരത്തിലായിരുന്നു ഓരോ താരങ്ങളുടേയും പ്രകടനം. നിഖില വിമൽ, സുനിൽ സു​ഗത, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നത്. 

പ്രതീക്ഷകളില്ലാതെ കാണാൻ സാധിക്കുന്ന ഒരു ‍ഡീസന്റ് ത്രില്ലർ തന്നെയാണ് പോർ തൊഴിൽ. പേരു പോലെ തന്നെ രണ്ട് ഉദ്യോ​ഗസ്ഥർ ചേർന്ന് നടത്തുന്ന യുദ്ധമാണ് ചിത്രത്തിലുടനീളം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News