ചെന്നൈ:തമിഴില്‍ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിവരം.
നേരത്തേ സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ച് കൊണ്ട് മെയ് 11 ന് ശേഷം സിനിമാ ചിത്രീകരണ നിര്‍മ്മാണ ജോലികള്‍
ആരംഭിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
തൃഷ നായികയായ രാങ്കി,വിശാലിന്റെ ചക്ര,നയന്‍ താര നായികയായ മൂക്കുത്തി അമ്മന്‍,പ്രഭു സോളമന്റെ കുംകി 2,കീര്‍ത്തി സുരേഷ് നായികയായ
പെന്‍ഗ്വിന്‍ എന്നീ ചിത്രങ്ങളുടെ ജോലികള്‍ വീണ്ടും തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ചില സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കനൊരുങ്ങുന്നത്.
Also Read:ഇര്‍ഫാന്‍ ഖാന്‍,ഋഷി കപൂര്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഏപ്രില്‍ നല്‍കിയ നഷ്ടം!
വിജയ് നായകനാകുന്ന മാസ്റ്റര്‍,കമല്‍ ഹാസന്‍റെ ഇന്ത്യന്‍ 2,ശിവ കാര്‍ത്തികേയന്‍റെ ഡോക്റ്റര്‍ എന്നീ ചിത്രങ്ങളുടെ പോസ്റ്റ്
പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
മിക്ക തമിഴ് സിനിമകളുടെയും നിര്‍മ്മാണ ജോലികള്‍ ഈ ആഴ്ച്ചയില്‍ തന്നെ തുടങ്ങുന്നതിന് സാധ്യതയുണ്ട്.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി) പുറത്ത് വിട്ട വിവരങ്ങള്‍ അനുസരിച്ച്
പത്തോളം സിനിമകള്‍ ലോക്ക്ഡൌണ്‍ സമയത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്നതിന് അനുമതി തേടിയിരുന്നു.