Prakash Raj: പ്രധാനമന്ത്രി പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരാകണോ..? പ്രകാശ് രാജ്

Prakash Raj: ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദി. സിനിമാ നടന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ലെന്നും എന്നാൽ വരികൾക്കിടയിൽ വായിക്കാനുള്ള കഴിവുണ്ടാക്കുക എന്നത് പ്രധാനമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 04:50 PM IST
  • കാശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
  • അവർ സ്വയം ശക്തരല്ലെന്നും ഇത്തരം വലതു പക്ഷ വർഗീയതകൾ നശിക്കുക തന്നെ ചെയ്യുമെന്നും നമ്മൾ ചോദ്യം ചെയ്തു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Prakash Raj: പ്രധാനമന്ത്രി പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരാകണോ..? പ്രകാശ് രാജ്

സ്വന്തം സ്ഥാനം മറന്ന് പ്രധാനമന്ത്രി പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരാകണോ എന്ന് നടൻ പ്രകാശ് രാജ്. പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ, അമ്പലങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങളാണെന്നും പാർലമെന്റ് മന്ദിരത്തിൽപ്പോലും ക്ഷേത്രത്തിലെന്ന പോലെ പൂജകൾ നടന്ന രാജ്യത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തിൽ സംസാരിക്കുകായായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദി. സിനിമാ നടന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ലെന്നും എന്നാൽ വരികൾക്കിടയിൽ വായിക്കാനുള്ള കഴിവുണ്ടാക്കുക എന്നത് പ്രധാനമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. അതിജീവിക്കാനുള്ള ഒരേയൊരു മാർ​ഗമാണ് കല. രാമായണം ഒരു കലയാണ്, എന്തുകൊണ്ട് ആരും സീതയെക്കുറിച്ച് സംസാരിക്കുന്നില്ല, 

ALSO READ: 'അൻപോട് കൺമണി' സിനിമയ്ക്കായി നിർമ്മിച്ച വീട് അർഹതപ്പെട്ട കുടുംബത്തിന് കൈമാറി

കാശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭയമാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ശക്തി, എക്കാലവും വലതുപക്ഷം നിലനിന്ന ചരിത്രമില്ല. അവർ സ്വയം ശക്തരല്ലെന്നും ഇത്തരം വലതു പക്ഷ വർഗീയതകൾ നശിക്കുക തന്നെ ചെയ്യുമെന്നും നമ്മൾ ചോദ്യം ചെയ്തു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News