Prakashan Parakatte Movie : പറക്കാം പാറിപ്പറക്കാം; "പ്രകാശൻ പറക്കട്ടെ" ചിത്രത്തിലെ പുതിയ ഗാനമെത്തി

Prakashan Parakkatte Movie Song : മനു മൻജിത് വരികൾ ഒരുക്കിയ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 06:35 PM IST
  • പറക്കാം പാറിപ്പറക്കാം എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • മനു മൻജിത് വരികൾ ഒരുക്കിയ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
  • 2022 ജൂൺ 17 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
Prakashan Parakatte Movie : പറക്കാം പാറിപ്പറക്കാം; "പ്രകാശൻ പറക്കട്ടെ" ചിത്രത്തിലെ പുതിയ ഗാനമെത്തി

കൊച്ചി:  ദിലീഷ് പോത്തനും മാത്യുവും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. പറക്കാം പാറിപ്പറക്കാം എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.  മനു മൻജിത് വരികൾ ഒരുക്കിയ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. 2022 ജൂൺ 17 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്നത് മാത്യുവാണ്. നവാഗത സംവിധായകനായ ഷഹദാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നടൻ അജു വർഗീസ് കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാത്യുവെന്ന കൗമാരക്കാരന്റെ ഒരു ദിവസത്തെ ചില അനുഭവങ്ങളാണ് ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ALSO READ: Prakashan Parakkatte Movie : "കണ്ണ് കൊണ്ട് നുള്ളി നീ"; പ്രകാശൻ പറക്കട്ടെ ചിത്രത്തിലെ ആദ്യ ഗാനമെത്തി

 ഇതൊരു ഫാമിലി എന്റെർറ്റൈനെർ ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകാശൻ എന്ന കഥാപാത്രത്തെയും അവന്റെ സ്വപ്നങ്ങളെയും കോർത്തിണക്കിയ അവന്റെ ജീവിതമാണ് ചിത്രത്തിൻറെ പ്രമേയം. അവന്റെ സ്കൂൾ കാലഘട്ടവും, കൗമാരവും ഓക്കേ ചിത്രത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ പ്രകാശന്റെ അച്ഛനായി എത്തുന്നത് സംവിധായകൻ ദിലീഷ് പോത്തനാണ്. കൂടാതെ പ്രകാശന്റെ അമ്മയായി എത്തുന്നത് നിഷ സാരംഗ് ആണ്. സൈജു കുറുപ്പും അജുവർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അജു വർഗീസിനെ കൂടാതെ വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജു വർഗീസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ഇതിന് മുമ്പ്  ലവ് ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി സിൻസ് 1962 എന്നീ ചിത്രങ്ങൾ അജു വർഗീസ് നിർമ്മിച്ചിട്ടുണ്ട്.  ദിലീഷ് പോത്തൻ, മാത്യു ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ നിഷ സാരംഗ്, മാളവിക, ശ്രീജിത്ത് രവി, ഗോവിന്ദ് , ഋതുഞ്ജയ്, സ്മിനു സിജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം തിയേറ്ററിൽ വമ്പൻ വിജയമാകുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിന് സം​ഗീതം നല്‍കുന്നത് ​ഷാന്‍ റഹ്മാൻ . ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം. ഗൂഡാലോചന, ലൗ ആക്ഷൻ ഡ്രാമക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ധ്യാൻ വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നത്. ഇതിൽ ലൗ ആക്ഷൻ ഡ്രാമ ധ്യാന തന്നെ സംവിധാനം ചെയ്യുകയായിരുന്നു. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗുരുദാസ് എംജിയാണ്. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്, ആർട്ട് ഡയറക്ടർ -ഷാജി മുകുന്ദ്, മേക്കപ്പ് - വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ,ഡയറക്ടർ- അരുൺ ഡി ജോസ് ,സ്റ്റിൽസ്- ഷിജിൻ പി രാജ് ,പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി, VFX - മെരാകി, സൗണ്ട് മിക്സിംഗ്- ഗിജുമോൻ ടി ബ്രൗസ്, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ , കളറിസ്റ്റ് - ജോജി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News