Premalu Box Office: പ്രമലു ബജറ്റ് കണ്ട് അന്തം വിട്ടവർ, ബോക്സോഫീസ് കണ്ട് ബോധം കെട്ടു

 Premalu Kerala Box Office Collection Reports: രണ്ടാം ദിനം 1.90 കോടിയും, മൂന്നാം ദിവം 2.83 കോടിയുമാണ് ചിത്രം നേടിയത്. നാലാം ദിനം 1.00 കോടിയും കളക്ഷനിൽ ചിത്രം കൂട്ടിച്ചേർത്തു

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 09:51 AM IST
  • റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ഹിറ്റ് ചാർട്ട് ഇളക്കി മറിച്ചിരിക്കുകയാണ് ചിത്രം
  • പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്
  • എന്തായാലും തീയ്യേറ്ററുകളിൽ ഗംഭീര വിജയമാണ് ചിത്രം നേടിയത്
Premalu Box Office: പ്രമലു ബജറ്റ് കണ്ട് അന്തം വിട്ടവർ, ബോക്സോഫീസ് കണ്ട് ബോധം കെട്ടു

Premalu Box Office Collection Reports: മമിത ബൈജു നസ്ലെൻ ജോഡികളുടെ ഗംഭീര പെർഫോമൻസാണ് പ്രേമലു മുഴുവൻ നിറഞ്ഞ് നിൽക്കുന്നത്.  തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ച് മരിച്ചവരാണ് പ്രേക്ഷകർ. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ഹിറ്റ് ചാർട്ട് ഇളക്കി മറിച്ചിരിക്കുകയാണ് ചിത്രം. ഓരോ ദിവസവും ചിത്രത്തിന് ലഭിച്ച കളക്ഷൻ നോക്കിയാൽ ഇത് മനസ്സിലാക്കാം.

Moviehint.in പങ്ക് വെച്ച കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം 0.90 കോടിയാണ് നേടിയത്. രണ്ടാം ദിനം 1.90 കോടിയും, മൂന്നാം ദിവം 2.83 കോടിയുമാണ് ചിത്രം നേടിയത്. നാലാം ദിനം 1.00 കോടിയും കളക്ഷനിൽ ചിത്രം കൂട്ടിച്ചേർത്തു. ആകെ ഇതുവരെ കേരളത്തിൽ നിന്നടക്കം വേൾഡ് വൈഡ് ബോക്സോഫീസ് ഗ്രോസായി 10 കോടിയും . കേരള ബോക്സോഫീസിൽ നിന്ന് ചിത്രം നേടിയത് 5.8 കോടിയുമാണ്.

 

Premalu Movie Budget

വിവിധ സിനിമ വെബ്സൈറ്റുകൾ പങ്ക് വെച്ച വിവരങ്ങൾ പ്രകാരം 3 കോടിയാണ് ചിത്രത്തിൻറെ ആകെ ബജറ്റ്. താരങ്ങളുടെ ശമ്പളം, പ്രമോഷൻ തുക എന്നിവ  അടക്കമാണിതെന്ന് Moviehint.in സോഴ്സുകളെ ഉദ്ധരിച്ച് പറയുന്നു. എന്തായാലും തീയ്യേറ്ററുകളിൽ ഗംഭീര വിജയമാണ് ചിത്രം നേടിയത്.

പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. നസ്ലെൻ, മമിത ബൈജു ജോഡികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹൈദരാബാദ് പശ്ചാത്തലത്തിലുള്ളതാണ് ചിത്രത്തിൻറെ കഥ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്.

ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഇതിൽ മിനിമം ഗ്യാരൻറി ഉറപ്പായിരുന്നു. ചിത്രത്തിൻറെ കഥയും നർമ്മത്തിൽ ചാലിച്ച രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തി. എല്ലാ പ്രായത്തിലുള്ളവരെയും ഒരു പോലെ ചിരിപ്പിച്ചാണ് പ്രേമലു തീയ്യേറ്ററിൽ മുന്നേറുന്നത്.

ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News