Charles Enterprises: തിയേറ്ററില്‍ ഓളം സൃഷ്ടിച്ചില്ല, ഉര്‍വശിയുടെ 'ചാള്‍സ് എന്‍റര്‍പ്രൈസസ് ആമസോണ്‍ പ്രൈമില്‍ എത്തുന്നു

Charles Enterprises:  ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ഒ.ടി.ടിയിലെത്തുന്നു.  മെയ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിന് മുന്നേയാണ് ആമസോണ്‍ പ്രൈമില്‍ എത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 04:05 PM IST
  • ഏറെ പ്രതീക്ഷകളോടെയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’ തിയേറ്ററില്‍ എത്തിയത് എങ്കിലും വലിയ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Charles Enterprises: തിയേറ്ററില്‍ ഓളം സൃഷ്ടിച്ചില്ല, ഉര്‍വശിയുടെ 'ചാള്‍സ് എന്‍റര്‍പ്രൈസസ് ആമസോണ്‍ പ്രൈമില്‍ എത്തുന്നു

Charles Enterprises: മലയാളികളുടെ പ്രിയതാരം ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ഒ.ടി.ടിയിലെത്തുന്നു. 

മെയ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിന് മുന്നേയാണ് ആമസോണ്‍ പ്രൈമില്‍ എത്തിയത്.  ജൂണ്‍ 16ന് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം കാണുവാന്‍ സാധിക്കുക.

Also Read:  Indications for Money: വീട്ടിൽ ഈ ജീവികളുടെ വരവ് വളരെ ശുഭസൂചകം!! നിങ്ങളുടെ ഭാഗ്യം മാറും, ഏറെ സമ്പത്ത് ലഭിക്കും!

ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയത് എങ്കിലും വലിയ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ഒരു ഫീല്‍ഗുഡ് ചിത്രമാണ് ഇത്. 

Also Read:  Arikomban Fans: അരിക്കൊമ്പനൊടുള്ള സ്നേഹം മൂത്ത് 8 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ച് ആരാധകന്‍  

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സാധാരണക്കാരന്‍റെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കോഫി ഷോപ്പിലെ ജീവനക്കാരനായി ബാലു വര്‍ഗീസും, ബാലുവിന്‍റെ അമ്മയായി ഉര്‍വശിയുമാണ് ചിത്രത്തില്‍ എത്തുന്നത്.  തമിഴ് താരം കലൈയരസനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  

അതേസമയം, മലയാളത്തില്‍ വലിയ തരംഗമായില്ല എങ്കിലും ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ജൂണ്‍ 16 ന് റിലീസ് ചെയ്യുകയാണ്. തമിഴില്‍ ഉര്‍വശിയ്ക്കും കലൈയരസനും ഉള്ള ജനപ്രീതി കണക്കിലെടുത്താണ് ചിത്രം മൊഴി മാറ്റി എത്തുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News