Prince Movie: അടുത്ത ഹിറ്റുമായി ശിവകാർത്തികേയൻ; 'പ്രിൻസി'ലെ 'ഹൂ ആം ഐ' പാട്ടെത്തി

ആദ്യമായി ശിവകാർത്തികേയൻറെ ഒരു ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച് പുറത്തിറങ്ങുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 09:36 AM IST
  • തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമയുടെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങളും വമ്പൻ തുകയ്ക്ക് വിറ്റ് പോയെന്നാണ് റിപ്പോർട്ടുകൾ.
  • ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത.
  • സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.
Prince Movie: അടുത്ത ഹിറ്റുമായി ശിവകാർത്തികേയൻ; 'പ്രിൻസി'ലെ 'ഹൂ ആം ഐ' പാട്ടെത്തി

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രിൻസിലെ ലിറിക്കൽ ​ഗാനം പുറത്തിറങ്ങി. ഹൂ ആം ഐ എന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങലിലെ പാട്ടുകൾ പോലെ തന്നെ ഇതും ട്രെൻഡിങ്ങ് ആയിക്കൊണ്ടിരിക്കുകയാണ്. ​ഗാനം ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒമ്പത് ലക്ഷത്തിനടുത്ത് ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്. തമൻ എസ് ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അറിവ് ആണ് തമിഴ് വരികൾ എഴുതിയതും ​ഗാനം ആലപിച്ചിരിക്കുന്നതും. ശിവകാർത്തികേയൻ ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കുന്നതിനാൽ തന്നെ പ്രിൻസിനായും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രിൻസ് ഒക്ടോബർ 21ന് റിലീസ് ചെയ്യും. ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജി കെ വിഷ്‍ണു ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കാരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  

തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമയുടെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങളും വമ്പൻ തുകയ്ക്ക് വിറ്റ് പോയെന്നാണ് റിപ്പോർട്ടുകൾ. ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത. സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: Sardar Movie: 'വൺസ് എസ്പൈ, ഓൾവെയ്സ് എ സ്പൈ'... കാർത്തിയുടെ 'സർദാറി'ന്റെ ട്രെയിലറെത്തി

 

തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ശിവകാര്‍ത്തികേയൻ. ഡോൺ ആണ് ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവർത്തിയാണ് ഡോൺ‌ സംവിധാനം ചെയ്തത്. ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ എസ്.ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു.

സമൂഹവും ചുറ്റുമുള്ളവരും പറയുന്ന വഴിയിൽ സഞ്ചരിക്കേണ്ടി വരുന്ന ഇന്നത്തെ തലമുറയുടെ കഷ്ടപ്പാടുകളും അത് തരണം ചെയ്‌ത്‌ സ്വയം തീരുമാനിക്കുന്ന ജീവിതവുമെന്ന വിഷയം സംസാരിക്കുന്ന ചിത്രമാണ് "ഡോൺ". ചക്രവർത്തി എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്. ശിവകാർത്തികേയന്റെ സേഫ് ജോണറായ കോമഡി ട്രാക്കിലൂടെ ചക്രവർത്തി എങ്ങനെ കോളേജിലെ കുട്ടികളുടെ "ഡോൺ" ആയി മാറി എന്നത് രസകരമായി പറയുന്നു. വളരെ രസകരമായി തന്നെയാണ് കഥ പറഞ്ഞ് പോകുന്നത്. ഭൂമിനാഥൻ എന്ന കഥാപാത്രമായി എസ് ജെ സൂര്യയും ചിത്രത്തിൽ നിറഞ്ഞാടി. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News